‘സൗന്ദര്യത്തെ വർണിക്കാൻ വാക്കുകളില്ല!! സാരിയിൽ സുന്ദരിയായി ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ പാടിയിട്ടില്ലെങ്കിൽ കൂടിയും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ള ഗായകർ ഒരുപാട് പേരുണ്ട്. അവർ പാടിയ ഒരറ്റ ഗാനം മാത്രം മതി പ്രേക്ഷകരുടെ മനസ്സിൽ അവർക്ക് എന്നും സ്ഥാനം ലഭിക്കാൻ. അങ്ങനെ വളരെ കുറച്ച് സിനിമകളിൽ മാത്രം പാടി മലയാളികൾക്ക് സുപരിചിതയായ ഒരു ഗായികയാണ് അഭയ ഹിരണ്മയി. 2014-ലാണ് അഭയ ആദ്യമായി സിനിമയിൽ പാടുന്നത്.

ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഇറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന ചിത്രത്തിലാണ് അഭയ ആദ്യമായി പാടുന്നത്. അഭയ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്, ടു കണ്ടറീസ് എന്ന ചിത്രത്തിൽ പാടിയ ശേഷമാണ്. അതിലെ ‘കണിമലരെ മുല്ലേ നിന്നെ’ എന്ന പാട്ട് പാടിയ അഭയയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. ഏറെ വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് അഭയയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഇറങ്ങിയ പാട്ടുകളാണ് അഭയ സിനിമയിൽ പാടിയിട്ടുള്ളത്. പിന്നീട് അദ്ദേഹവുമായി ലിവിങ് ടുഗെതെർ റിലേഷൻഷിപ്പിൽ ആവുകയും അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. 10 വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഈ അടുത്തിടെയാണ് ഇരുവരും തമ്മിൽ പിരിഞ്ഞെന്നും ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കുകയാണെന്നും മലയാളി അറിഞ്ഞത്.

അന്ന് അഭയയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങളും പരിഹാസ കമന്റുകൾ ലഭിച്ചിരുന്നു. അതിനോടൊന്നും അഭയ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അഭയയുടെ സാരിയിലുള്ള ഒരു ഫോട്ടോ സീരീസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനന്ദു ദാസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നീല കാശുവൽ സാരിയാണ് അഭയ ധരിച്ചിരിക്കുന്നത്.