December 11, 2023

‘സുഹൃത്തിനൊപ്പം കിടിലം ഡാൻസുമായി നടി കൃഷ്ണ പ്രഭ, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ കാണാം

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സിനിമ താരമാണ് നടി കൃഷ്ണപ്രഭ. മാടമ്പി എന്ന സിനിമയിലെ ഭവാനി എന്ന ചെറിയ റോളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് കൃഷ്ണപ്രഭയുടേത്. അതിന് ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ച കൃഷ്ണ പ്രഭ സീരിയൽ രംഗത്തും സജീവമാണ്. കുട്ടികാലം മുതൽ നൃത്തം അഭ്യസിക്കുന്ന ഒരാളുകൂടിയാണ് കൃഷ്ണപ്രഭ.

അഭിനയത്തിനും നൃത്തത്തിനും പുറമേ പാട്ടിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. ഓൺലൈൻ രംഗത്ത് ഒരു സകലകലവല്ലഭയാണ് താരം. സ്ഥിരമായി കോമഡി റോളുകൾ ചെയ്ത വന്നിരുന്ന കൃഷ്ണയെ സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സീരിയസ് റോളുകളിലും പ്രേക്ഷകർ കാണാൻ തുടങ്ങി. സത്യൻ അന്തിക്കാടിന്റെ തന്നെ മകളാണ് കൃഷ്ണയുടെ അവസാന റിലീസ് ചിത്രം.

ദൃശ്യം 2-വിലെ മേരി എന്ന കഥാപാത്രവും കൃഷ്ണയുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വളരെ സജീവമായ ഒരാളാണ് കൃഷ്ണ. സുഹൃത്തിനൊപ്പം ഡാൻസ് റീൽസ് വീഡീയോ ചെയ്യാറുള്ള കൃഷ്ണ ചിലപ്പോഴൊക്കെ അതിമനോഹരമായി പാടി വീഡിയോ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മിക്ക വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഡാൻസ് റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ. സുഹൃത്തായ സുനിത റാവുവിനൊപ്പമാണ് ഈ തവണയും കൃഷ്ണയുടെ ഡാൻസ്. തമിഴിൽ അടുത്തിടെ ഹിറ്റായ ബേബി നീ ഷുഗർ എന്ന മ്യൂസിക് വീഡിയോയിലെ വരികൾക്കാണ് കൃഷ്ണപ്രഭയും സുനിതയും ഡാൻസ് ചെയ്തിരിക്കുന്നത്. ഡാൻസ് പൊളിച്ചെന്നാണ് ആരാധകരുടെ കമന്റുകൾ.

View this post on Instagram

A post shared by Krishna Praba (@krishnapraba_momentzz)