‘സാരിയിൽ ട്രെൻഡായി സേതുരാമയ്യർ!! സി.ബി.ഐ 5-ന് വേറിട്ട പ്രൊമോഷനുമായി മാളവിക..’ – വീഡിയോ വൈറൽ

മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ 5 – ദി ബ്രെയിൻ. മമ്മൂട്ടിയും കെ മധുവും എസ്.എൻ സ്വാമിയും നേരിയറിയാൻ സി.ബി.ഐക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഇത്. സേതുരാമയ്യർ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ത്രില്ലർ ചിത്രമാണ് ഈ സീരീസുകൾ. 17 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാമത്തെ പാർട്ട് ഇറങ്ങുന്നത്.

ആദ്യ മൂന്ന് സിനിമകളും സൂപ്പർഹിറ്റായപ്പോൾ അവസാനം ഇറങ്ങിയ നേരിയറിയാൻ സി.ബി.ഐ വലിയ വിജയം നേടിയിരുന്നില്ല. പക്ഷേ അതിശക്തമായി തന്നെ ദി ബ്രെയിൻ കൊണ്ട് തിരിച്ചുവരാൻ പറ്റുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ആദ്യ ഭാഗത്തിലുളള മമ്മൂട്ടിയിൽ നിന്ന് വലിയ വ്യത്യാസം ഒന്നും അഞ്ചാം ഭാഗം ഇറങ്ങാൻ ഇരികുമ്പോഴുമില്ല. മെയ് ഒന്നിനാണ് സിനിമ തിയേറ്ററുകളിൽ റിലീസാകുന്നത്.

മമ്മൂട്ടിയെ കൂടാതെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രഞ്ജി പണിക്കർ, മുകേഷ്, ജഗതി ശ്രീകുമാർ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ദിലേഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ, ആശ ശരത്ത്, സുദേവ് നായർ, കനിഹ, അൻസിബ ഹസ്സൻ, മാളവിക നായർ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജൈക്സ് ബിജോയ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

സിനിമയുടെ റിലീസിന് മുന്നോടിയായി ഒരു വേറിട്ട പ്രൊമോഷനുമായി അതിൽ അഭിനയിച്ചിരിക്കുന്ന നടി മാളവിക നായർ എത്തിയിരിക്കുകയാണ്. സേതുരാമയ്യരെ സാരിയിൽ ഡിസൈൻ ചെയ്ത അത് ധരിച്ച് ഒരു ചെറിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മാളവിക. തനിക്ക് പ്രിയപ്പെട്ട ലത ടീച്ചറുടെ ഗിഫ്റ്റ് ആണെന്നാണ് മാളവിക പോസ്റ്റിൽ എഴുതിരിക്കുന്നത്. റോജൻ നാഥാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.