ഹാസ്യ റോളുകളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി കൃഷ്ണ പ്രഭ. മോഹൻലാൽ നായകനായി എത്തിയ മാടമ്പി എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ് കൃഷ്ണപ്രഭ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അതിന് മുമ്പ് ബോയ് ഫ്രണ്ട്, പാർത്ഥൻ കണ്ട പരലോകം തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ കൃഷ്ണപ്രഭ അഭിനയിച്ചിരുന്നു. മാടമ്പി കഴിഞ്ഞ് കൂടുതൽ വേഷങ്ങൾ താരത്തെ തേടിയെത്തി.
കോമഡി റോളുകളാണ് കൃഷ്ണപ്രഭ സിനിമയിൽ കൂടുതലും ചെയ്തിട്ടുള്ളത്. ഒരു സമയം വരെ അത്തരം റോളുകൾ മാത്രം ചെയ്ത കൃഷ്ണപ്രഭയെ മറ്റൊരു ട്രാക്കിലേക്ക് മാറ്റിയത് ഈ അടുത്ത കാലത്ത്, ഒരു ഇന്ത്യൻ പ്രണയ കഥ എന്നീ സിനിമകളായിരുന്നു. അതിൽ വളരെ സീരിയസ് വേഷത്തിലാണ് കൃഷ്ണപ്രഭ അഭിനയിച്ചത്. അത് കണ്ടിട്ടാണ് കൃഷ്ണയെ ജീത്തു ജോസഫ് ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയാണ് കൃഷണപ്രഭയുടെ അവസാനം പുറത്തിറങ്ങിയത്. സൂര്യ ടി.വിയിലെ കളിവീട് എന്ന സീരിയലിലും കൃഷ്ണപ്രഭ അഭിനയിക്കുന്നുണ്ട്. അഭിനയം, നൃത്തം, പാട്ട് തുടങ്ങിയ എല്ലാ മേഖലയിലും കൃഷ്ണപ്രഭ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. സോഷ്യൽ മീഡിയയിൽ പലപ്പോഴും കൃഷ്ണപ്രഭയുടെ പാട്ടും ഡാൻസും വൈറലായിട്ടുണ്ട്. ഒരു യൂട്യൂബർ കൂടിയാണ് ഇപ്പോൾ കൃഷ്ണപ്രഭ.
കൃഷ്ണപ്രഭയുടെ ഒരു സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ടാണ് ഇപ്പോൾ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. കോമഡി ചെയ്തുനടന്ന കൃഷ്ണയാണോ ഇതെന്ന് പലരും ചോദിച്ചുപോകുന്നു. അബ്ദുൾ ടി റൗഫാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എൽ ഫോർ ലാവണ്ടർ മീഡിയയാണ് പ്രൊഡക്ഷൻ. ഡാൻസ് കോസ്റ്റിയൂമിൽ ഒരു വർക്ക് ഷോപ്പിൽ വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് ഫ്രീക്ക് ലുക്കിൽ നിൽക്കുന്ന കൃഷ്ണയെ ചിത്രങ്ങളിൽ കാണാം.