‘എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചിത്ര ചേച്ചിയെ ആക്രമിക്കുന്നു..’ – ചിത്രയെ പിന്തുണച്ച് നടി കൃഷ്ണ പ്രഭ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വന വീഡിയോയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ഒരു ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ മേഖലയിൽ നിന്ന് വളരെ ജി വേണുഗോപാൽ, എംബി പദ്മകുമാർ എന്നിവർ മാത്രമായിരുന്നു ചിത്രയെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നത്. ബാക്കി ആരും തന്നെ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ നടിയും നർത്തകിയുമായ കൃഷ്ണപ്രഭ ഈ വിഷയത്തിൽ ചിത്രയെ പിന്തുണച്ചുകൊണ്ട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. “ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!

രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ചിത്ര ചേച്ചിയെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. വിമർശിക്കാം.. അതിന് നിങ്ങൾക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓർക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു.

എന്തെങ്കിലും ഒന്ന് കിട്ടിയാൽ, പിന്നെ എന്റെ പൊന്നോ.. തീർത്തും മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകൾ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ ഞാൻ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം..”, ചിത്രയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കൃഷ്ണപ്രഭ കുറിച്ചു. കൃഷ്ണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ പോസ്റ്റിന് താഴെ വരികയുണ്ടായി.