‘ബാഹുബലിയിലെ ശിവകാമി ദേവിയുടെ ലുക്കിൽ തിളങ്ങി നടി കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

‘ബാഹുബലിയിലെ ശിവകാമി ദേവിയുടെ ലുക്കിൽ തിളങ്ങി നടി കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

‘മാടമ്പി’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണപ്രഭ. ഹാസ്യറോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കൃഷ്ണപ്രഭ 60-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുള്ള കൃഷ്ണപ്രഭ, ചെറുപ്രായത്തിൽ തന്നെ പലതരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കോമഡി റോളുകളിൽ മാത്രം കണ്ടിട്ടുള്ള കൃഷ്ണപ്രഭയെ ഒരു ഇന്ത്യൻ പ്രണയകഥയിൽ വളരെ വേറിട്ട ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. നാടൻ വേഷങ്ങളിൽ സിനിമയിൽ കണ്ടിട്ടുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മൈ ബിഗ് ഫാദർ, പ്രമാണി, ഓഗസ്റ്റ് 15, ഈ അടുത്ത കാലത്ത്, ട്രിവാൻഡ്രം ലോഡ്‌ജ്‌, ലെഫ്റ് റൈറ്റ് ലെഫ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഹണി ബീ 2, അല്ലു രാമേന്ദ്രൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് കൃഷ്ണപ്രഭ. യൂട്യൂബ് ചാനലിൽ ട്രാവൽ വീഡിയോസും പങ്കുവെക്കാറുള്ള കൃഷ്ണപ്രഭ തന്റെ ടെലിവിഷൻ ഷോകളുടെ വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്. ഏഷ്യാനെറ്റിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന കോമഡി സീരിയലിൽ അഭിനയിക്കുകയും സീ കേരളത്തിൽ ‘സൂപ്പർ ബമ്പർ’ എന്ന ഗെയിം ഷോയിൽ അവതാരകയുമാണ് ഇപ്പോൾ കൃഷ്ണപ്രഭ.

ഇപ്പോഴിതാ ബാഹുബലിയിലെ ശിവകാമി ദേവിയുടെ ലുക്കിൽ കിടിലം ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കൃഷ്ണപ്രഭ. സെലു റഹിമാൻഖാൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത അതിമനോഹരമായ ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ നീതു ജയപ്രകാശാണ് താരത്തിന്റെ ഈ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചത്.

സുബിൽ കെ.എസ് സ്റ്റൈലിങ്ങിൽ സജാവാത് ഫാഷൻ ബൗട്ടിക്കിന്റെ കോസ്റ്റിയുമാണ് കൃഷ്ണപ്രഭ ഇട്ടിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഫോട്ടോസിന് ലഭിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

CATEGORIES
TAGS