‘സുഹൃത്തിനൊപ്പം കിടിലം ഡാൻസുമായി നടി കൃഷ്ണപ്രഭ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
കഴിഞ്ഞ 16 കൊല്ലത്തിൽ അധികമായി മലയാള സിനിമയിൽ ഹാസ്യ, ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി കൃഷ്ണപ്രഭ. മോഹൻലാൽ നായകനായ മാടമ്പി എന്ന സിനിമയിൽ ഭവാനി എന്ന കഥാപാത്രം അവതരിപ്പിച്ചാണ് കൃഷ്ണപ്രഭ മലയാളികൾക്ക് സുപരിചിതയാകുന്നത്. 60-ൽ അധികം സിനിമകളിലും സീരിയലുകളിലും ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു.
ദൃശ്യം 2-വിലാണ് കൃഷ്ണപ്രഭ അവസാനമായി അഭിനയിച്ചത്. അതിൽ മികച്ച കഥാപാത്രമാണ് കൃഷ്ണയ്ക്ക് ലഭിച്ചത്. ഒരുപാട് പേർ നല്ല അഭിപ്രായം പറയുകയും കൂടുതൽ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. അഭിനയം കൂടാതെ ഒരു കിടിലം ക്ലാസിക്കൽ നർത്തകി കൂടിയാണ് കൃഷ്ണ. കുട്ടികാലം മുതൽ കൃഷ്ണപ്രഭ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നുണ്ട്. കൊച്ചിയിൽ സ്വന്തമായി ഒരു ഡാൻസ് സ്കൂളും താരത്തിനുണ്ട്.
മിക്കപ്പോഴും ഡാൻസ് സ്കൂളിൽ നിന്നുള്ള വീഡിയോ കൃഷ്ണപ്രഭ പങ്കുവെക്കാറുണ്ട്. എന്നാൽ ക്ലാസിക്കൽ മാത്രമല്ല ഗ്ലാമറസ് ലുക്കിലും ഫാസ്റ്റ് നമ്പർ സോങ്ങിനും താരം നൃത്തം ചെയ്യാറുണ്ട്. കൊറിയോഗ്രാഫറായ സുനിത റാവു താരത്തിന്റെ അടുത്ത സുഹൃത്താണ്. സുനിതയ്ക്ക് ഒപ്പമുള്ള ഡാൻസ് വീഡിയോ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
ഷോർട്സിൽ ഇരുവരും ചെയ്ത ഡാൻസ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മിക്ക ഡാൻസ് വിഡിയോസിനും വൺ മില്യൺ വ്യൂസ് ഉണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. ഇൻസ്റ്റാഗ്രാമിലെ ട്രെൻഡിങ്ങായിട്ടുള്ള പാട്ടുകൾക്കാണ് കൃഷ്ണപ്രഭയും സുനിതയും ചേർന്ന് ഡാൻസ് കളിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർ പാട്ടുകളിൽ ഡാൻസുകളാണ് കൂടുതലും വൈറലായിട്ടുള്ളത്.