മാടമ്പി എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. ഹാസ്യ റോളുകളിൽ ആദ്യം അഭിനയിച്ച കൃഷ്ണപ്രഭ വർഷങ്ങളോളം അത് തുടരുകയും പിന്നീട് 2013-ൽ ഒരു ഇന്ത്യൻ പ്രണയകഥയിൽ ഒരു ക്യാരക്ടർ റോളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുകയും ചെയ്തിട്ടുണ്ട്. അത്തരം വേഷങ്ങൾ പിന്നീട് കൂടുതലായി താരത്തിന് സിനിമകളിൽ ലഭിച്ചു.
ഏറ്റവും ഒടുവിൽ ദൃശ്യം 2-വിലെ മേരി എന്ന കഥാപാത്രത്തിലൂടെ വളരെ കുറച്ച് സീനുകളിൽ മാത്രം അഭിനയിച്ച കൃഷ്ണപ്രഭ, അഭിനയത്തിന് പുറമേ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ കൃഷ്ണപ്രഭയുടെ ധാരാളം വീഡിയോസ് വൈറലായിട്ടുണ്ട്. സുഹൃത്ത് സുനിത റാവുവിനൊപ്പം ചെയ്യുന്ന റീൽസ് വീഡിയോസാണ് മിക്കപ്പോഴും വൈറലാവുന്നത്.
സുനിത സിനിമയിലും ഡാൻസ് ഷോകളിലും കൊറിയോഗ്രാഫറാണ്. ഇപ്പോഴിതാ സുനിതയ്ക്ക് ഒപ്പം കടൽ തീരത്ത് കൃഷ്ണപ്രഭ ചെയ്ത ഒരു കിടിലം ഡാൻസ് വീഡിയോയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത്. കിടിലം കോസ്റ്റിയൂം ധരിച്ച് കിടിലം സ്റ്റെപ്പുകളിട്ട് താരം ചെയ്ത ഡാൻസ് കിടിലം ക്യാമറ ഷോട്ടുകളോട് കൂടിയാണ് എടുത്തിരിക്കുന്നത്.
ജിതിൻ ജി ദാസ്, ജിലേഷ് കെ.ജി, ചാർളി കെ.സി എന്നിവരാണ് വീഡിയോ എഡിറ്റിംഗും ഷൂട്ടും ചെയ്തിരിക്കുന്നത്. സുനിത തന്നെയാണ് ഡാൻസിന്റെ കൊറിയോഗ്രാഫർ. കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബിൽ എല്ലാം താരം വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഡാൻസ് ചെയ്യുന്ന വീഡിയോസ് മാത്രമല്ല അതിമനോഹരമായി പാടുന്ന വീഡിയോകളും പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
View this post on Instagram