‘എ പടം നായകൻ മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം..’ – ഷകീലയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവച്ച് കൂട്ടിക്കൽ ജയചന്ദ്രൻ
സൂര്യ ടി.വിയിലെ ജഗതി വേഴ്സസ് ജഗതി എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടനും മിമിക്രി താരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ. 2002-ൽ ചിരികുടുക്ക എന്ന സിനിമയിൽ നായകനായി അദ്ദേഹം അഭിനയിക്കുമ്പോൾ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഒരു സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ കൂട്ടിക്കൽ ജയചന്ദ്രൻ അഭിനയിച്ചു.
എന്നാൽ ഇതിനെല്ലാം മുന്നിൽ അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചിട്ടുണ്ടെന്ന് അധികം ആർക്കും അറിയില്ല. ഈ കാര്യം താരം തന്നെ ഈ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കുകയുണ്ടായി. രാസലീല എന്ന എ പടത്തിൽ അദ്ദേഹം ഷകീലക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ഷകീലക്കൊപ്പം പങ്കുവച്ച നിമിഷങ്ങളും അതുപോലെ തന്നെ ഷകീല പറഞ്ഞ കാര്യങ്ങളും അദ്ദേഹം ഓർത്തെടുത്ത് സോഷ്യൽ മീഡിയയിൽ ആളുകൾക്കൊപ്പം പങ്കുവെച്ചു. സിനിമ പരമ്പര്യം ഒന്നുമില്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയം മോഹം ആരോടും പറയാതെ നടന്നു. ആരും തന്നെ ഇന്നത്തെ പോലെ സഹായിച്ചിട്ടില്ല എന്നും, ദൈവ തീരുമാനം പോലെ ക്യാമെറയ്ക്ക് മുന്നിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാസലീല എന്ന ചിത്രത്തിൽ കോമഡി റോൾ ചെയ്യാനാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്, എന്നാൽ സംവിധായകൻ മടിച്ച് മടിച്ച് നായകൻ ആകുമോ എന്ന് ചോദിച്ചെന്നും സിനിമയോടുള്ള ഇഷ്ടംകൊണ്ട് എ പടം എന്നോ ബി പടം എന്നോ ചിന്തിക്കാതെ അഭിനയിച്ചെന്നും അദ്ദേഹം പറഞ്ഞു. നിന്റെ ഭാവി പോയെന്ന് എല്ലാവരും പറയുകയും ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക ഷകീല വിളിച്ച് തന്നോട് സംസാരിച്ചെന്നും കൂട്ടിക്കൽ പറഞ്ഞു.
അവരോടുള്ള മാന്യമായ പെരുമാറ്റംകൊണ്ട് അദ്ദേഹത്തിന്റെ എന്റെ തലയിൽ കൈയൊടിച്ച് ‘നിങ്കൾ ക്ലിക്കാവും..’ എന്ന് പറഞ്ഞെന്നും തൊട്ടടുത്ത വർഷം ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കോമഡി ടൈം എന്ന പ്രോഗ്രാം വന്നതോടെ കൂട്ടിക്കൽ ജയചന്ദ്രൻ ജനിച്ചു. പിന്നീട് ചിരികുടുക്കയിൽ നായകനായി.
‘എ പടം നായകൻ മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം’ ഓർത്തെടുത്ത് കൂട്ടിക്കൽ ജയചന്ദ്രൻ കുറിച്ചു. ഷകീലയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് തന്റെ ആദ്യ നായികയുടെ ഓർമ്മകളിൽ അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ഷക്കീലയ്ക്കും പ്രേക്ഷകർക്കും നന്ദി പറയാനും താരം മറന്നില്ല.