‘സാന്ദ്ര ഐ.പി.എസ് എന്റെ മകളാണ്, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം..’ – സന്തോഷം പങ്കുവച്ച് തട്ടീം മുട്ടീയിലെ മനീഷ

‘സാന്ദ്ര ഐ.പി.എസ് എന്റെ മകളാണ്, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം..’ – സന്തോഷം പങ്കുവച്ച് തട്ടീം മുട്ടീയിലെ മനീഷ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കോമഡി സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം. കെ.പി.എസ്.സി ലളിതയും മഞ്ജു പിള്ളയും ജയകുമാറും നസീർ സംക്രാന്തിയും തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്ന സീരിയലിൽ 2011-ലാണ് ആരംഭിച്ചത്. രണ്ട് സീസണുകളായി 700-ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് കഴിഞ്ഞു.

ഇതിൽ മഞ്ജുവിന്റെയും ജയകുമാറിന്റെയും മകളായ അഭിനയിക്കുന്ന മീനാക്ഷി എന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ അമ്മയായി അഭിനയിക്കുന്നത് മനീഷ കെ സുബ്രമണ്യമാണ്‌. വാസവദത്ത എന്ന കഥാപാതമാണ് മനീഷ സീരിയലിൽ അഭിനയിക്കുന്നത്. ലോട്ടറി അടിച്ച ഒരു കുടുംബിനിയായ ഒരാളാണ് സീരിയലിൽ മനീഷ.

മറ്റുള്ളവരെ പോലെ തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായമാണ് മനീഷയും നേടിയിട്ടുളളത്. സമൂഹ മാധ്യമങ്ങളിൽ സജീവയായ മനീഷ സന്തോഷം പങ്കുവെക്കുന്നത് അതിലൂടയെയാണ്. ഒരു ഗായിക എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് മനീഷ. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് താരം.

അമ്മയ്ക്ക് പിന്നാലെ മകളും അഭിനയരംഗത്തേക്ക് വരുന്ന കാര്യമാണ് മനീഷ ആരാധകർക്കൊപ്പം പങ്കുവച്ചത്. മനീഷയുടെ മകൾ നീരദ ഷീൻ മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ ചാക്കോയും മേരിയിലും ഒരു ഐ.പി എസ് കാരിയുടെ റോളിലാണ് അഭിനയിക്കുന്നത്. ‘പ്രിയരെ.. വീണ്ടും ഒരു സന്തോഷ വർത്തമാനം.

എന്റെ മകൾ നീരദ ഷീൻ മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐ.പി.എസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ന് മുതൽ വന്നു തുടങ്ങി.. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു..’ എന്ന മനീഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് നീരദയ്ക്ക് ആശംസകൾ അറിയിച്ച് പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS