‘ഗൗണിൽ ഹോട്ട് ലുക്കിൽ നടി കീർത്തി സുരേഷ്, എന്തൊരു സൗന്ദര്യമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കുബേരൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറുകയും പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുകയും ചെയ്ത താരമാണ് നടി കീർത്തി സുരേഷ്. കുബേരനിൽ ദിലീപിന്റെ വളർത്തുമകളായി അഭിനയിച്ച കീർത്തി പിന്നീട് അദ്ദേഹത്തിന്റെ നായികയായി മാറി.

മലയാളത്തിൽ തിളങ്ങി തുടങ്ങിയപ്പോൾ തന്നെ കീർത്തി, തമിഴിലും തെലുങ്കിലും അരങ്ങേറുകയും പതിയെ അവിടെങ്ങളിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. തമിഴിൽ രജനിമുരുകൻ, റെമോ എന്നീ ശിവകാർത്തികേയൻ സിനിമകളാണ് കീർത്തിയ്ക്ക് അവിടെ ആരാധകരെ നേടി കൊടുത്തത്. പിന്നീട് വിജയിയുടെ നായികയായും കീർത്തി അഭിനയിച്ചു. തെലുങ്കിൽ മഹാനടിയിൽ അഭിനയിച്ച് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.

തെന്നിന്ത്യയിൽ ഇന്ന് ഏറെ തിരക്കുള്ള നായികമാരിൽ ഒരാളാണ് കീർത്തി. നാനിയുടെ ‘ദസറ’ എന്ന തെലുങ്ക് സിനിമയാണ് കീർത്തി നായികയായി അഭിനയിച്ച റിലീസായ അവസാന ചിത്രം. അത് അവിടെ നൂറ് കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. ഇനി തെലുങ്കിൽ തന്നെ ചിരഞ്ജീവിയുടെ നായികയായി ഭോല ശങ്കർ എന്ന സിനിമയാണ് പുറത്തിറങ്ങാനുള്ളത്. ഇത് കൂടാതെ തമിഴിൽ മാമനൻ എന്ന സിനിമയും ഇറങ്ങാനുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ കീർത്തിയുടെ പച്ച നിറത്തിലെ ഗൗണിലുള്ള മനോഹരമായ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആർച്ച മെഹതയുടെ സ്റ്റൈലിങ്ങിൽ പാർഷ്യയുടെ ഗൗൺ ധരിച്ചാണ് കീർത്തി തിളങ്ങിയത്. വസന്ത് കുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കൂടുതൽ പേരും സുന്ദരിയായിരിക്കുന്നു എന്ന് കമന്റ് ഇട്ടപ്പോൾ ചിലർ റെമോ ടൈമിലെ കീർത്തിയെ മിസ് ചെയ്യുന്നു എന്ന് കമന്റ് ഇട്ടിട്ടുണ്ട്.