‘ധന്യ വീണ എന്നാണ് എന്റെ പേര്, ജാതിവാൽ ഇല്ല!! നവ്യ നായർ എന്ന പേരിട്ടത് അവരാണ്..’ – പ്രതികരിച്ച് താരം

നന്ദനം എന്ന സിനിമയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി നവ്യ നായർ. സിനിമയിൽ വന്ന ശേഷം നവ്യ നായർ എന്ന പേരിൽ അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ പേര് ധന്യ വീണ എന്നാണെന്ന് കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതമാണ്. ഈ അടുത്തിടെ കിടിലം എന്ന പ്രോഗ്രാമിൽ പങ്കെടുത്ത ഒരു യുവാവ്, തന്റെ പേരിനൊപ്പം ഈഴവൻ എന്ന് ഇട്ടിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ ഇട്ടതെന്ന് നവ്യയും മുകേഷും ചോദിച്ചിരുന്നു.

ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനം താരം കേട്ടിരുന്നു. പേരിനൊപ്പം ജാതിവാൽ കൊണ്ട് നടക്കുന്ന നവ്യ എന്തിനാണ് ഇത് ചോദിച്ചതെന്നായിരുന്നു പലരും വിമർശനം. ഇപ്പോൾ അതിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നവ്യ. ഇത് താനായി ഇട്ടപേരല്ലെന്നും സിബി മലയിലും മറ്റുളളവരും ചേർന്ന നൽകിയ പേരാണെന്നും പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സിനിമയിൽ എത്തിയപ്പോൾ അവർ എല്ലാം കൂടി ഈ പേര് നൽകിയതെന്നും നവ്യ പറഞ്ഞു.

തനിക്ക് പ്രതേകിച്ച് വോയിസ് ഒന്നും ഇല്ലെന്നും എല്ലാവരുടെയും ഉള്ളിൽ താൻ നവ്യ നായർ എന്ന പേരിലാണ് അറിയപ്പെടുന്നതും അതുകൊണ്ട് മാറ്റിയാലും അങ്ങനെ ആയിരിക്കും അറിയപ്പെടുന്നതെന്നും നവ്യ കൂട്ടിച്ചേർത്തു. തന്റെ ഔദ്യോഗിക രേഖകളിൽ ഒന്നും നവ്യ എന്ന പേരല്ല, ധന്യ വീണ ആണെന്നും നവ്യ പറയുന്നു. ഗസ്റ്റിലും ആധാർ കാർഡിലും പാസ്പോർട്ടിലും ഡ്രൈവിംഗ് ലൈസെൻസിലും എല്ലാം ധന്യ വീണ എന്ന പേരാണ്. അതിലൊന്നും ജാതി വാല് ഇല്ല. പിന്നെ എങ്ങനെയാണ് മുറിക്കുന്നതെന്നും നവ്യ ചോദിക്കുന്നു.

ജാതിപ്പേര് മോശം ആണെന്ന് രീതിയിലല്ല താൻ പറയുന്നതെന്നും അങ്ങനെ മുറിക്കാൻ തനിക്കൊരു വാലില്ലായെന്നും നവ്യ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം പ്രോഗ്രാമിൽ പങ്കെടുത്തതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ ധാരാളം വിമർശനങ്ങളാണ് നവ്യ കേട്ടത്. രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമാണെന്നാണ് അന്ന് നവ്യ പറഞ്ഞത്.