‘മഞ്ഞ ഷോർട്ട് ഡ്രെസ്സിൽ പൊളി ലുക്കിൽ കീർത്തി സുരേഷ്, ഞെട്ടിച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അടുത്തിടെ പുറത്തിറങ്ങിയ ‘സർക്കാർ വാരി പാട’ എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയത്തിലാണ് കീർത്തി സുരേഷ് ഇപ്പോൾ. സിനിമയുടെ പ്രൊമോഷനുകളുടെ തിരക്കിലാണ് താരം. ഇതിന്റെ ഭാഗമായി പ്രൊമോഷൻ ഷൂട്ടുകൾക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കീർത്തി സുരേഷിനെ ഇതുവരെ ആരാധകർ കണ്ടിട്ടില്ലാത്ത ഒരു ഡ്രെസ്സിലാണ് ഷൂട്ട് എടുത്തിരിക്കുന്നത്.

മഞ്ഞ ഷോർട്ട് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് കീർത്തിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കൈയിൽ പൂക്കൾ പിടിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ കീർത്തി പോസ് ചെയ്തിരിക്കുന്നത്. സമ്മർ ടൈപ്പ് ഔട്ട് ഫിറ്റിലാണ് കീർത്തി ഈ പ്രൊമോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഞെട്ടിച്ചു.. ഇങ്ങനെയൊരു ലുക്ക് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകരിൽ പലരും ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

പ്ലൂമാരി ക്ലോത്തിങ് ബ്രാൻഡിന്റെ ഔട്ട് ഫിറ്റാണ് കീർത്തി ധരിച്ചിരിക്കുന്നത്. രുചി മുനോത്തിന്റെ കോസ്റ്റിയൂം ഡിസൈനിങ്ങിൽ ആർച്ച മെഹ്തയാണ് സ്റ്റൈലിംഗ് ചെയ്തത്. നിയതി കോത്താരി മേക്കപ്പും, ടെജി സിംഗ് ഹെയർ സ്റ്റൈലിംഗും ചെയ്തത്. സുരാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഹേഷ് ബാബുവാണ് ‘സർക്കാർ വാരി പാട’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചിരിക്കുന്നത്.

മെയ് 12-ന് റിലീസായ ചിത്രം രണ്ട് ദിവസം കൊണ്ട് തന്നെ ഏകദേശം 90 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. മിക്സഡ് റിപ്പോർട്ട് കിട്ടിയ സിനിമയ്ക്കാണ് ഈ കളക്ഷൻ ലഭിച്ചത്. കലാവതി എന്ന കഥാപാത്രമാണ് കീർത്തി ആ സിനിമയിൽ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ടോവിനോ തോമസിനൊപ്പമുള്ള വാശി എന്ന സിനിമയാണ് ഇനി കീർത്തി സുരേഷിന്റെ ഇറങ്ങാനുള്ളത്.