‘നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം!! അതൊക്കെ അങ്ങ് മുകളിൽ..’ – കലക്കൻ മറുപടി നൽകി നിഖില വിമൽ

2009-ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഒരു താരമാണ് നടി നിഖില വിമൽ. അതിൽ വളരെ ചെറിയ ഒരു റോളിലാണ് നിഖില അഭിനയിച്ചത്. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം ദിലീപിന്റെ സിനിമയിലൂടെ നായികയായി അരങ്ങേറി. നിഖില പ്രധാന വേഷത്തിൽ എത്തിയ ജോ ആൻഡ് ജോ എന്ന സിനിമ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസായത്.

മാത്യു തോമസ്, നസ്‌ലീൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. അവതാരകന്റെ ഒരു രസകരമായ ചോദ്യത്തിന് മറുപടി പറഞ്ഞ വാക്കുകളാണ്. ചെസ്സിൽ കളിയിൽ ജയിക്കാൻ എന്ത് ചെയ്യണം എന്നായിരുന്നു അവതാരകന്റെ ചോദ്യം.

അവതാരകന് ഉദ്ദേശിച്ച ഉത്തരം നിഖിലയ്ക്ക് നല്കാൻ കഴിഞ്ഞില്ല. ഒടുവിൽ അവതാരകൻ തന്നെ ചെസ്സിൽ കുതിരയ്ക്ക് പകരം പശുവിനെ വെക്കണമെന്ന് പറഞ്ഞു, പശുവിനെ നമ്മുടെ നാട്ടിൽ വെട്ടാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. ഇത് കേട്ട ഉടനെ തന്നെ നിഖില മറുപടി കൊടുത്തു, “നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം.. ആരാണ് പറഞ്ഞേ പറ്റില്ലെന്ന്!! അതൊക്കെ അങ്ങ് മുകളിൽ!! നമ്മുടെ നാട്ടിൽ വേണ്ട.

ഇന്ത്യയിലും അങ്ങനെയൊരു സിസ്റ്റമില്ല. അത് കൊണ്ടുവന്നതല്ലേ? നമ്മുടെ പ്രശ്നമല്ല അത്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ഇതിലാണെങ്കിൽ ഒരു മൃഗങ്ങളെയും വെട്ടാൻ പാടില്ല. പശുവിന് മാത്രം പ്രതേക പരിഗണന ഒന്നും ഈ നാട്ടിൽ ഇല്ല. അങ്ങനെയാണെങ്കിൽ കോഴിയെ വെട്ടാനും പാടില്ലല്ലോ? ഞാൻ എന്തും കഴിക്കുന്ന ഒരാളാണ്..”, നിഖിലയുടെ പ്രതികരണം കേട്ട് മറുപടികൾ ഇല്ലാതെ അവതാരകൻ അടുത്ത ചോദ്യത്തിലേക്ക് പോവുകയും ചെയ്തു.