വിനയൻ സംവിധാനം ചെയ്ത ചരിത്രം ആസ്പദമാക്കി ഇറങ്ങിയ ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ എന്ന നടന്റെ ഗംഭീര ഗെറ്റപ്പുകളിൽ ഒന്ന് പ്രേക്ഷകർക്ക് ഈ സിനിമയിലൂടെ കാണാനും സാധിച്ചു. അസം സ്വദേശിനിയായ കയാദു ലോഹർ എന്ന പുതുമുഖമായിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. കയാദു അതിന് മുമ്പ് മുഗിൽപേട്ട എന്ന കന്നഡ ചിത്രത്തിൽ നായികയായി അരങ്ങേറിയിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലി എന്ന നായികാ വേഷമാണ് കയാദു ചെയ്തത്. ആ കഥാപാത്രം ചെയ്തതോടെ കയാദുവിന് ഒരുപാട് മലയാളികളായ ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് തെലുങ്കിലും മറാത്തിയിലും ഓരോ സിനിമകൾ വീതം കയാദു ചെയ്യുകയുണ്ടായി. മലയാളത്തിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ് കയാദു. രണ്ട് സിനിമകളാണ് കയാദു അഭിനയിക്കുന്ന ഷൂട്ടിംഗ് പൂർത്തിയായത്.
താരം, അതുപോലെ ടോവിനോ തോമസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ അജയന്റെ രണ്ടാം മോഷണം എന്നിവയാണ് അടുത്ത സിനിമകൾ. മറാത്തി ചിത്രമായ ഐ പ്രേം യു ആണ് അവസാനമായി ഇറങ്ങിയ ചിത്രം. മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് കയാദു. അതുകൊണ്ട് തന്നെ ഗ്ലാമറസ് വേഷങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ കയാദുവിനെ കാണുന്നത് പതിവാണ്.
ഇപ്പോഴിതാ കായദുവിന്റെ ഗ്ലാമറസ് ലുക്ക് ഫോട്ടോഷൂട്ട് ശ്രദ്ധപിടിച്ചുപറ്റുകയാണ്. കറുപ്പ് ഔട്ട് ഫിറ്റും അതിന് മുകളിൽ കോട്ടുമിട്ട് സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങളാണ് കയാദു പങ്കുവച്ചിരിക്കുന്നത്. സഹിൽ ഷായാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റായ സാക്ഷി നഹറിന്റെ സ്റ്റൈലിങ്ങിൽ ഹർപ്രീത് സോധിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പൊളി ലുക്കെന്ന് ആരാധകർ പറയുന്നുണ്ട്.