‘ഇത് മലയാളത്തിന്റെ കെജിഎഫോ!! ദിലീപിന്റെ ബാന്ദ്ര മാസ്സ് ടീസർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ ടീസർ പുറത്തിറങ്ങി. ഏറെ നാളുകളായി മലയാളികൾക്ക് നഷ്ടപെട്ട ജനപ്രിയ നായകന്റെ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്ന് ടീസറിൽ നിന്ന് സൂചനകൾ നൽകിയിട്ടുണ്ട്. ഒരു മാസ്സ് ആക്ഷൻ സിനിമ ആയിരിക്കും ബാന്ദ്ര എന്ന് ടീസർ കണ്ടാൽ പ്രേക്ഷകർക്ക് മനസ്സിലാവും.

ഫിൽ ഗുഡും റീലിസ്‌റ്റിക്കും സ്ഥിരമായി അടുത്ത് കണ്ടു മടുത്ത പ്രേക്ഷകർക്ക് ബാന്ദ്ര പ്രതീക്ഷകൾ നൽകുന്നുണ്ട്. ഇതിന് മുമ്പ് അരുൺ ഗോപിയും ദിലീപും ഒന്നിച്ചപ്പോൾ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഇതും പ്രതീക്ഷകൾ ഏറെയാണ് പ്രേക്ഷകർക്കുള്ളത്. ഉദയകൃഷ്ണയാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഉദയകൃഷ്ണയുടെ ഒരു ശക്തമായ തിരിച്ചുവരവായിരിക്കും ഇത്.

ബാന്ദ്ര എന്ന മുംബൈയിലെ സ്ഥലത്ത് വച്ച് നടക്കുന്ന സംഭവങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 18 വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന തമന്നയുടെ ആദ്യത്തെ മലയാള സിനിമയാണ് ഇത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഇറങ്ങുമെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

ടീസർ കണ്ടിട്ട് മലയാളത്തിലെ കെജിഎഫ് ആയിരിക്കും ബാന്ദ്ര എന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. അജിത് വിനായക ഫിൽംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ക്യാമറ ചെയ്തിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിംഗ്. സാം സി.എസാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. റിലീസ് എന്നായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ് ഇപ്പോൾ.