‘ദുബായ് ബീച്ചിൽ ഹോട്ട് ലുക്കിൽ നടി കായദു ലോഹർ, ബിക്കിനിയിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

അന്യഭാഷാ നടിമാർ മലയാളത്തിലേക്ക് എത്തുമ്പോൾ ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകാറുള്ളത്. അവരുടെ സിനിമകൾ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുകയും അവരുടെ പ്രകടനം വിലയിരുത്തുകയും ചെയ്യാറുണ്ട്. കൂടുതലും കേരളത്തിന് അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് തന്നെ എത്തുന്ന താരങ്ങളാണ് മലയാളത്തിലേക്ക് ഇത്തരത്തിൽ വരാറുള്ളത്.

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി കായദു ലോഹർ. അതിൽ നങ്ങേലി എന്ന കഥാപാത്രമായി അഭിനയിച്ച കായദു മലയാളി ആയിരുന്നില്ല. ആസാം സ്വദേശിനിയായ കായദു മോഡലിംഗ് രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് വരുന്നത്. ആസാമി സ്വദേശിനി ആയിരുന്നെങ്കിൽ കൂടിയും കായദു ആദ്യ മലയാള സിനിമയിൽ തിളങ്ങി.

മലയാളത്തിൽ തന്നെ കായദു അഭിനയിക്കുന്ന രണ്ട് സിനിമകൾ വരുന്നുണ്ടെന്നത് തന്നെ താരത്തിനെ പ്രേക്ഷകർ സ്വീകരിച്ചു എന്നതിന് ഒരു തെളിവുകൂടിയാണ്. മുകിൽപെട്ട എന്ന കന്നട സിനിമയിലാണ് കായദു ആദ്യമായി അഭിനയിക്കുന്നത്. താരം, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് കായദുവിന്റെ ഇനി വരാനുള്ള മലയാള സിനിമകൾ. അല്ലൂരി എന്ന തെലുങ്ക് സിനിമയിലും കായദു അഭിനയിച്ചിട്ടുണ്ട്.

അതെ സമയം ദുബൈയിൽ കിറ്റ് ബീച്ചിൽ നിന്നുള്ള തന്റെ പുതിയ ഗ്ലാമറസ് ഫോട്ടോസ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് കായദു. നീല ബി.ക്കി.നിയിൽ ആരാധകരുടെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കായദു പങ്കുവച്ചിരിക്കുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് പലരും കമന്റുകളും ഇട്ടിട്ടുണ്ട്. കായദു ആദ്യമായി അഭിനയിക്കുന്ന മറാത്തി ചിത്രം റിലീസിന് ഒരുങ്ങുകയുമാണ്.