‘വളരെ സവിശേഷമായ ഒരു ദിവസം, ഒരു അവാർഡ് കിട്ടി!! ഹോട്ട് ലുക്കിൽ നടി രശ്മിക മന്ദാന..’ – ഫോട്ടോസ് വൈറൽ

കന്നട ചിത്രമായ കിറിക് പാർട്ടിയിലൂടെ നായികയായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി രശ്മിക മന്ദാന. പിന്നീട് തൊട്ടടുത്ത വർഷം തന്നെ തെലുങ്കിലേക്ക് പോയ രശ്മിക അവിടെയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ പ്രീതി നേടുകയും ചെയ്തു. ഗീതാഗോവിന്ദം, ഡിയർ കോംറൈഡ് തുടങ്ങിയ തെലുങ്ക് സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയായി മാറി രശ്മിക.

2021-ൽ പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രമായ പുഷ്പയാണ് രശ്മികയ്ക്ക് തെന്നിന്ത്യയിൽ ഒട്ടാകെ ഒരു ഓളം ഉണ്ടാക്കി കൊടുത്തത്. രശ്മികയുടെ കരിയറിൽ തന്നെ ഒരുപാട് മാറ്റങ്ങളും ഉണ്ടാക്കിയ സിനിമയായിരുന്നു അത്. ബോളിവുഡിൽ നിന്ന് അവസരങ്ങൾ ലഭിക്കാനും ആ സിനിമ കാരണമായി. നാഷണൽ ക്രഷ് എന്ന ലേബലിൽ അറിയപ്പെടുന്നതും രശ്മിക പുഷ്പയിൽ അഭിനയിച്ച ശേഷമായിരുന്നു.

ഹിന്ദി ചിത്രമായ ഗുഡ് ബൈയിലെ പ്രകടനത്തിന് ഇപ്പോൾ രശ്മികയെ തേടി സീ സിനി അവാർഡ്‌ ലഭിച്ചിരിക്കുകയാണ്. രശ്മിക തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. “വളരെ സവിശേഷമായ ഒരു ദിവസം, ഒരു അവാർഡ് ലഭിച്ചു, ഒരു ഡാൻസും നടത്തി.. എന്റെ ജീവിതത്തിലെ എല്ലാത്തിനും എല്ലാവരോടും അങ്ങേയറ്റം നന്ദിയുള്ളവളാണ്..”, രശ്മിക കുറിച്ചു. കറുപ്പിൽ ഹോട്ട് ലുക്കിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് രശ്മിക ഇത് അറിയിച്ചത്.

കിറിക് പാർട്ടിയുടെ സമയത്താണ് രശ്മിക അതിലെ നായകനായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലാവുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം വരെ നടന്നെങ്കിലും പിന്നീട് ഇരുവരും പരസ്പരം വിവാഹത്തിന് മുമ്പ് തന്നെ പിരിഞ്ഞിരുന്നു. അഭിനയത്തോടൊപ്പം ഒരുപാട് വിവാദങ്ങളിലും നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് രശ്മിക. രശ്മിക വന്ന വഴിമാറുന്നുവെന്ന് ആരോപിച്ച് വലിയ വിമർശനങ്ങൾ അടുത്തിടെ കേൾക്കേണ്ടി വന്നിട്ടുണ്ട്.