‘ഞാൻ അത്ര കോൺഫിഡൻസുള്ള ഒരാളല്ല, പക്ഷേ അദ്ദേഹം തരുന്ന ഒരു ധൈര്യമുണ്ട്..’ – ക്യാമറയ്ക്ക് മുന്നിൽ നടി കാവ്യാ മാധവൻ

‘ഞാൻ അത്ര കോൺഫിഡൻസുള്ള ഒരാളല്ല, പക്ഷേ അദ്ദേഹം തരുന്ന ഒരു ധൈര്യമുണ്ട്..’ – ക്യാമറയ്ക്ക് മുന്നിൽ നടി കാവ്യാ മാധവൻ

ആറ് വർഷത്തോളമായി സിനിമയിൽ അധികം കാണാത്ത ഒരു മുഖമാണ് നടി കാവ്യാ മാധവന്റേത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യാ, മലയാളത്തിലെ ഒരു കാലത്തെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു. കരിയറിന്റെ അവസാന വർഷങ്ങളിലും നായികയായി നിറഞ്ഞ് നിന്ന കാവ്യാ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ തിളങ്ങിയിട്ടുള്ള ഒരാളാണ്.

ദിലീപിന് ഒപ്പമുള്ള പിന്നെയുമാണ് കാവ്യയുടെ അവസാന സിനിമ. 2016-ലായിരുന്നു ദിലീപും കാവ്യയും തമ്മിൽ വിവാഹിതരായത്. ഇരുവരും ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഒന്നിച്ചവരാണ്. ദിലീപ്, കാവ്യാ വിവാഹ ബന്ധത്തിൽ മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളുമുണ്ട്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ് ഉള്ളത്. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവൻ ക്യാമറയ്ക്ക് മുന്നിൽ വന്നിരിക്കുകയാണ്. നർത്തകി കൂടിയായ കാവ്യാ മാധവന്റെ ഗുരുവായ ആനന്ദ് മാസ്റ്ററുടെ പുതിയ സംരഭത്തിന് ആശംസകൾ നേർന്നുകൊണ്ട് കാവ്യാ മാധവൻ ചെയ്ത വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആനന്ദ് വൈഭവം എന്ന ലോകത്തിലെ ആദ്യത്തെ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആണ് കാവ്യയുടെ ഗുരു ആരംഭിച്ചിരിക്കുന്നത്.

ആനന്ദ് വൈഭവം എന്ന യൂട്യൂബ് ചാനലിലൂടെയാണ് കാവ്യായുടെ പുതിയ വീഡിയോ വന്നിരിക്കുന്നത്. താനും മാസ്റ്ററുമായി 20 വർഷത്തോളമായുള്ള ബന്ധമുണ്ടെന്നും കേരളത്തിൽ ഒരുപാട് വേദികൾ നൃത്തം അവതരിപ്പിക്കാൻ തനിക്ക് സാധിച്ചെന്നും കാവ്യാ പറയുന്നു. താൻ അത്ര കോൺഫിഡൻസുള്ള ഒരാളല്ലെന്നും പ്രോഗ്രാമുകൾ വരുമ്പോൾ അവിടെയൊക്കെ ചെല്ലാൻ എനിക്ക് പേടിയായിരുന്നു. പക്ഷേ മാഷ് തരുന്ന ഒരു ധൈര്യമുണ്ട്.

തന്റെ പിതാവിന്റെയും മാതാവിന്റെയും സ്ഥാനത്ത് നിൽക്കുന്ന ഒരാളാണ് ആനന്ദ് മാഷെന്നും കാവ്യാ പറഞ്ഞു. മാഷുമായിട്ടുള്ള ഒരു അനുഭവങ്ങൾ ചുരുങ്ങിയ സമയംകൊണ്ട് പറയാൻ പറ്റുന്ന ഒന്നല്ലായെന്നും കാവ്യാ പറയുന്നു. അന്നും ഇന്നും കാവ്യയെ കാണാൻ സുന്ദരി തന്നെയെന്നാണ് ആരാധകർ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. സിനിമയിലേക്ക് മടങ്ങി വരൂ എന്നും ചിലർ കമന്റുകൾ ഇടുന്നുണ്ട്.

CATEGORIES
TAGS