‘മഹാലക്ഷ്മിക്ക് ഒപ്പം ന്യൂ ഇയർ ആഘോഷിക്കാൻ കാവ്യ, ഹോങ്കോങ്ങിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെടുന്ന ഒരു നായികാ നടിയാണ് കാവ്യാ മാധവൻ. ബാലതാരമായി സിനിമയിൽ വന്ന് പിന്നീട് മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളായി കാവ്യാ മാറി. മലയാള തനിമയുള്ള നായികാ എന്ന വിശേഷണവും കാവ്യയ്ക്ക് ഉണ്ടായിരുന്നു. മികച്ച ഒരു അഭിനയത്രിയായും കാവ്യായെ പ്രേക്ഷകർ വിലയിരുത്തിയിട്ടുണ്ട്. കാവ്യയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടാണ് ഒരുപാട് ചർച്ചകളൊക്കെ നടന്നിട്ടുള്ളത്.

2009-ലായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. 2011-ൽ നിയമപരമായി തന്നെ കാവ്യാ ആ ബന്ധം വേർപിരിഞ്ഞു. 2016-ൽ സിനിമയിൽ തന്റെ നായകനായി ഒരുപാട് സിനിമകളിൽ അഭിനയിച്ച ദിലീപുമായി കാവ്യാ വീണ്ടും വിവാഹിതയാവുകയും ചെയ്തിരുന്നു. 2018-ൽ മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും ദിലീപ് കാവ്യാ ദമ്പതികൾക്ക് ലഭിച്ചു. ഇപ്പോൾ താരദമ്പതികളായ ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ കാവ്യാ മകൾ മഹാലക്ഷ്മിയ്ക്ക് ഒപ്പം ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി ഹോങ്കോങിൽ പോയതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചത് വൈറലായിരിക്കുകയാണ്. അമ്മയും മകളും ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. ദിലീപിന്റെ ആദ്യ മകളായ മീനാക്ഷി എവിടെ എന്നും ചില കമന്റുകൾ വന്നിട്ടുണ്ട്. ദിലീപിനെ കുറിച്ചും ചിലർ തിരക്കിയിട്ടുണ്ട്.

പൂക്കാലം വരവായി എന്ന സിനിമയിലാണ് കാവ്യാ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ഏഴ് വർഷത്തോളം കാവ്യാ ബാലതാരമായി സിനിമയിൽ തിളങ്ങി. 1999-ൽ ദിലീപിന്റെ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അത് കഴിഞ്ഞ് മലയാളത്തിലെ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി കാവ്യാ മാറുകയും ചെയ്തിരുന്നു. 2016 വരെ സിനിമയിൽ സജീവമായിരുന്നു.