‘സ്നേഹത്തിന്റെയും നന്ദിയുടെയും 17 വർഷങ്ങൾ, വിവാഹ വാർഷിക ദിനത്തിൽ അച്ചു ഉമ്മൻ..’ – കമന്റുമായി ചാക്കോച്ചൻ

മലയാളികൾ ഒന്നടങ്കം സ്നേഹിച്ച, ആരാധിച്ച ഒരു മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം സംഭവിക്കുന്നത്. മലയാളികൾ ഏവരും കണ്ണീരോടെ യാത്രയാക്കിയ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. പുതുപ്പള്ളിക്കാരനായ കുഞ്ഞൂഞ്ഞനെ അവസാനമായി ഒരു നോക്ക് കാണാൻ ജനലക്ഷങ്ങൾ എത്തിയ കാഴ്ച നമ്മൾ കണ്ടതാണ്.

അതെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ചാണ്ടി ഉമ്മനെ പോലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നൊരു മുഖമായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെത്. സഹോദരന് വേണ്ടി വോട്ട് ചോദിക്കാനും അച്ചും മുൻപന്തിയിൽ ഉണ്ടായിരുന്നു. പലപ്പോഴും അച്ഛന്റെ വീറും വാശിയും അച്ചുവിൽ മലയാളികൾ കണ്ടിട്ടുണ്ട്.

അതിന് മറ്റൊരു കാരണം കൂടിയാണ്. ദുബൈയിൽ താമസിക്കുന്ന അച്ചു മോഡലിംഗ് രംഗത്ത് വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. അച്ചുവിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ക്രിസ്തുമസിന് അച്ഛൻ ഒപ്പം ആഘോഷിച്ചതിന്റെ സന്തോഷം അച്ചു ഈ അടുത്തിടെ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ മറ്റൊരു വിശേഷം അച്ചു പോസ്റ്റ് ചെയ്തിരിക്കുകയാണ്.

അച്ചുവിന്റെയും ഭർത്താവ് ലിജോ ഫിലിപ്പിന്റെയും പതിനേഴാം വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. ഇതുമായി ബന്ധപ്പെട്ടാണ് അച്ചു പോസ്റ്റ് ഇട്ടത്. “സ്നേഹത്തിന്റെയും നന്ദിയുടെയും 17 വർഷം ആഘോഷിക്കുന്നു.. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്..”, അച്ചു ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. നടൻ കുഞ്ചാക്കോ ബോബൻ, മിഥുൻ രമേശ് എന്നിവർ ആശംസകൾ നേർന്ന് കമന്റും ഇട്ടിട്ടുണ്ട്.