ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ഒക്കെ ചെയ്ത വ്യക്തിയാണ് കരൺ ജോഹർ. 20 വർഷത്തോളമായി സിനിമ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന കരൺ ബോളിവുഡിൽ തന്റേതായ ഒരു ഇടം നേടി കഴിഞ്ഞിട്ടുമുണ്ട്. ബോളിവുഡിൽ ഇപ്പോൾ ഇറങ്ങുന്ന പല സൂപ്പർഹിറ്റ് സിനിമകളും നിർമ്മിക്കുന്നത് കരൺ ജോഹറാണ്. ഒട്ടുമിക്ക താരങ്ങളുമായി വളരെ അടുത്ത ബന്ധവും കരണിനുണ്ട്.
ഇപ്പോഴിതാ തന്റെ അൻപതാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കരൺ ജോഹർ. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ ജന്മദിനത്തിൽ ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളും സംവിധായകരും നിർമ്മാതാക്കളും സിനിമ, രാഷ്‌ടീയ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. കത്രീന കൈഫ്, വിക്കി കൗശൽ വിവാഹം കഴിഞ്ഞാൽ ബോളിവുഡിൽ ഇത്രയേറെ ആഡംബരമായി നടന്ന ഒരു ചടങ്ങ് ഇതാണെന്ന് പറയേണ്ടി വരും.
സൂപ്പർസ്റ്റാറുകളായ സൽമാൻ ഖാനും ആമിർ ഖാനും ഹൃതിക് റോഷനും തന്നെയായിരുന്നു ആഘോഷങ്ങളിൽ പ്രധാന അതിഥികൾ. ഇവരെ കൂടാതെ യൂത്ത് സൂപ്പർസ്റ്റാറുകളും താരദമ്പതിമാരും ജന്മദിനം ആഘോഷമാക്കാൻ എത്തിയിരുന്നു. രൺബീർ കപൂർ, സൈഫ് അലി ഖാൻ, അഭിഷേക് ബച്ചൻ, ഷാഹിദ് കപൂർ, വിക്കി കൗശൽ, ഐശ്വര്യ റായ്, കരീന കപൂർ, കത്രീന കൈഫ്, കജോൾ, പ്രീതി സിന്റ, ഗൗരി ഖാൻ, അനുഷ്ക ശർമ്മ, റാണി മുഖർജി, ജാൻവി കപൂർ, സാറ അലി ഖാൻ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ കരണിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയിരുന്നു.
Ohhh..these ladies are gonna kill us with their looks today!
#Pinkvilla #TamannaahBhatia #MadhuriDixitNene #TaraSutaria pic.twitter.com/sYdX5KiNLU— Pinkvilla (@pinkvilla) May 25, 2022
ചടങ്ങളിൽ ഇത്രയും പ്രമുഖർ പങ്കെടുത്തിരുന്നെങ്കിലും തെന്നിന്ത്യൻ താരസുന്ദരിമാരായ രശ്മിക മന്ദാനയും തമന്ന ഭാട്ടിയയുമാണ് ക്യാമറ കണ്ണുകളിൽ കൂടുതൽ ഇടംപിടിച്ചത്. ഗ്ലാമറസായിട്ടുളള വസ്ത്രങ്ങൾ ധരിച്ചാണ് രശ്മികയും തമന്നയും എത്തിയിരുന്നത്. തെന്നിന്ത്യയിൽ നടന്മാരയ വിജയ് ദേവരകൊണ്ടയും ഉണ്ടായിരുന്നു. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ ലിഗറിന്റെ പ്രൊഡ്യൂസർമാരിൽ ഒരാൾ കരൺ ജോഹറാണ്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram