മലയാളികളുടെ അഭിമാനമായ നടൻ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് കന്നട നടനായ ഋഷഭ് ഷെട്ടി. കാന്തരയിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഋഷഭ്. ഇന്ത്യയിൽ ഒട്ടാകെ തരംഗമായ ചിത്രമായിരുന്നു അത്. മോഹൻലാലും ഋഷഭും കണ്ടുമുട്ടിയത് ഇനി പുതിയ എന്തെങ്കിലും സിനിമയിൽ ഒന്നിച്ച അഭിനയിക്കാനാണോ എന്നത് വ്യക്തമല്ല.
കാന്താരയുടെ രണ്ടാം വരാനിരിക്കെ ഋഷഭും മോഹൻലാലും കൂടിക്കാഴ്ച നടത്തിയത് ആരാധകരെ ഏറെ ആവേശത്തിൽ എത്തിച്ചിരിക്കുകയാണ്. അതിഥി വേഷത്തിലെങ്കിലും മോഹൻലാൽ സിനിമയിൽ അഭിനയിച്ചാൽ അത് ഏറെ വേറിട്ട ഒരു അനുഭവം ആയിരിക്കും. മോഹൻലാലുമായുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്ചത്. ഭാര്യ പ്രഗതിക്കൊപ്പമുള്ള മോഹൻലാലിൻറെ ചിത്രവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
മോഹൻലാലും ഋഷഭും ഒന്നിച്ചുള്ളതും ഋഷഭും ഭാര്യയും മോഹൻലാലിന് ഒപ്പം നിൽക്കുന്നതുമായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. നിമിഷനേരം കൊണ്ട് തന്നെ ഇരുവരുടെയും ആരാധകർ അത് ഏറ്റെടുത്തു. മോഹൻലാലിന് ഒപ്പം ആത്മീയമായ യാത്രകളിൽ ഒപ്പം കൂടാറുള്ള തിരക്കഥാകൃത്തും എഴുത്തുകാരനുമായ ആർ രാമാനന്ദും നേരത്തെ ഋഷഭിനും മോഹൻലാലിനും ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചിരുന്നു.
ആർ രാമാനന്ദൻ തിരക്കഥ എഴുതിയിട്ടുള്ള കത്തനാർ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. മോഹൻലാലും രാമാനന്ദനും കഴിഞ്ഞ ദിവസം കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ആ യാത്രയ്ക്ക് ഇടയിലാണ് ഋഷഭ് ഷെട്ടിയെ ഇരുവരും കണ്ടത്. ഇരുവരും ഒരുമിച്ച് ഒരു ഫ്രെമിൽ ഇനി സിനിമയിൽ കൂടി വന്നാൽ ആരാധകർ ഡബിൾ ഹാപ്പിയാകുമെന്ന് ഏകദേശം ഉറപ്പാണ്.