‘ചെന്നൈയിലെ വെയിലിൽ പൊളി ലുക്കിൽ നടി കനിഹ, ഷോർട്സിൽ ചെറുപ്പമായി താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ നായികയായി അരങ്ങേറി തിളങ്ങിയ ശേഷം വിവാഹിതയാവുകയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയുമൊക്കെ ചെയ്യുന്ന താരങ്ങളാണ് കൂടുതലായി നടിമാരിലുള്ളത്. വളരെ ചുരുക്കം ചിലർ മാത്രമേ വിവാഹശേഷവും നായികയായി തിളങ്ങി നിൽക്കാറുള്ളൂ. ചില നായികാ വേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി പോകാറുമുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തരായി ചില നായികമാരുമുണ്ട്.

അത്തരത്തിൽ വിവാഹിതയായ ശേഷം മലയാള സിനിമയിൽ നല്ല നായികാ വേഷങ്ങൾ ചെയ്ത ഒരാളാണ് നടി കനിഹ. തമിഴിലൂടെ അരങ്ങേറിയ കനിഹ, വിവാഹത്തിന് മുമ്പ് എന്നിട്ടും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയിരുന്നു. ഇതിനിടയിൽ വേറെയും ഭാഷകളിൽ അഭിനയിച്ചു. എന്നിട്ടും തിയേറ്ററിൽ പരാജയപെട്ടു. അതിന് ശേഷമായിരുന്നു കനിഹയുടെ വിവാഹം. വിവാഹം കഴിഞ്ഞ് 3 വർഷം കനിഹ സിനിമയിൽ ഇല്ലായിരുന്നു.

പിന്നീട് ജയറാമിന്റെ നായികയായി ഭാഗ്യദേവത എന്ന സിനിമയിലൂടെ കനിഹ മടങ്ങിയെത്തി. പിന്നീട് ഒന്നിന് പിറകെ ഒന്നായി കനിഹയ്ക്ക് നായികാ വേഷങ്ങളാണ് ലഭിച്ചത്. പല സൂപ്പർഹിറ്റ് സിനിമകളിലും കനിഹ നായികയായി. ഗ്ലാമറസ് വേഷങ്ങൾ പോലും കനിഹ ചെയ്തു. ‘യാതും ഊരെ യാവരും കേളീർ’ എന്ന തമിഴ് സിനിമയാണ് കനിഹയുടെ അവസാനം പുറത്തിറങ്ങിയത്. താരത്തിന് 13 വയസ്സുള്ള ഒരു മകനുണ്ട്.

ഇത്രയും വലിയയൊരു കുട്ടിയുടെ അമ്മയാണ് കനിഹ എന്ന് കണ്ടാൽ ഒരിക്കലും പറയുകയില്ല. ഇപ്പോഴിതാ ചെന്നൈയിലെ ഒരു ചൂട് കൂടിയ ദിനത്തിൽ സൺ ഗ്ലാസ് ധരിച്ച് ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയിരിക്കുന്ന കനിഹയുടെ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രായം പിറകിലേക്ക് പോയികൊണ്ടിരിക്കുകയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. വെപ്പൺ എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്.