‘ഇസഹാക്കിന് അഞ്ചാം പിറന്നാൾ! മകന്റെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ..’ – ചിത്രങ്ങൾ വൈറൽ

മലയാളികൾ ഏറെ നെഞ്ചിലേറ്റുന്ന സിനിമ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന ചാക്കോച്ചൻ ഏറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലായിരുന്നു 2019-ൽ ഒരു മകൻ ജനിച്ചത്. കാമുകിയായ പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിക്കുന്നത്, 2005-ലാണ്. മകന്റെ വരവോടെ കുഞ്ചാക്കോയും പ്രിയയും ഇരട്ടി സന്തോഷത്തിലാവുകയും ചെയ്തു.

മകന്റെ ഓരോ പുതിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം കുഞ്ചാക്കോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ അഞ്ചാം പിറന്നാൾ കുഞ്ചാക്കോ ബോബൻ ആഘോഷമാക്കിയിരിക്കുകയാണ്. ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ കുഞ്ചാക്കോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇസു എന്ന ഒരു ഭീമൻ കേക്കിൽ എഴുതി അത് മുറിച്ചുകൊണ്ടാണ് മകന്റെ ജന്മദിനം ആഘോഷിച്ചത്.

ഇസഹാക് കുഞ്ചാക്കോ ബോബൻ എന്നാണ് ചാക്കോച്ചന്റെ മകന്റെ പേര്. സനോജ് കുമാറിന്റെ 123 വെഡിങ് ആണ് ആഘോഷത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഭാര്യ പ്രിയയാണ് ഇവന്റിന്റെ ഡിസൈൻ എങ്ങനെ വേണമെന്ന് തീരുമാനിച്ചത്. താരങ്ങൾ ഉൾപ്പടെയുള്ളവർ ചാക്കോച്ചന്റെ മകൻ ജന്മദിനാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. ചാക്കോച്ചന്റെ ആരാധകരും ആശംസകൾ നേർന്നു.

നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്, മാന്യ നായിഡു, മണികണ്ഠൻ രാജൻ, ഫർഹാൻ ഫാസിൽ, റീനു മാത്യൂസ് തുടങ്ങിയവർ ചാക്കോച്ചന്റെ മകൻ പിറന്നാശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ ചാവേറാണ് ചാക്കോച്ചന്റെ അവസാനം റിലീസായത്. ഇനി സുരാജ് വെഞ്ഞാറമൂടിന് ഒപ്പമുള്ള ഗർർർ.. എന്ന സിനിമയാണ് ചാക്കോച്ചന്റെ വരാനുള്ളത്. മകനും സിനിമയിൽ ചാക്കോച്ചനെ പോലെ അഭിനയിക്കുമോ എന്നും മലയാളി പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.