‘അമ്പോ!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി കനിഹ, പതിനെട്ടിൻ്റെ ചെറുപ്പം എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി കനിഹ. മലയാളത്തിൽ എന്നിട്ടും എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നതെങ്കിലും ജയറാമിന്റെ നായികയായി ഭാഗ്യദേവതയിൽ അഭിനയിച്ച ശേഷമാണ് ശ്രദ്ധനേടുന്നത്.

ഭാഗ്യദേവത കനിഹയുടെ വിവാഹത്തിന് ശേഷമുള്ള തിരിച്ചുവരവിൽ സിനിമ കൂടിയായിരുന്നു. ഒരു പക്ഷേ വിവാഹത്തിന് ശേഷം മലയാളത്തിൽ ഇത്രയേറെ നായിക റോളുകൾ ചെയ്ത ഒരു അഭിനയത്രി സമയത്ത് ഇല്ലെന്ന് പറയേണ്ടി വരും. ഇപ്പോഴും നായികയായി കനിഹ അഭിനയിക്കുന്നുണ്ട്. 39-കാരിയായ കനിഹ പക്ഷേ തന്റെ ശരീര സൗന്ദര്യം ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ്.

കനിഹ വർക്ക് ഔട്ട് ചെയ്യുന്ന ധാരാളം വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത് കണ്ടാൽ തന്നെ വ്യക്തമാകും താരം ഫിറ്റ് നെസ് എത്ര മാത്രം ശ്രദ്ധിക്കുന്ന നടിയാണെന്ന്. മലയാളി അല്ലെങ്കിൽ കൂടിയും കനിഹ കൂടുതലും അഭിനയിച്ചിട്ടുള്ളത് മലയാളത്തിലാണ്. മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡി, സുരേഷ് ഗോപിയുടെ പാപ്പൻ എന്നീ സിനിമകളാണ് ഇനി വരാനുളളത്.

സ്റ്റൈലിഷ് ലുക്കിലുള്ള കനിഹയുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഈ വർഷം 40 വയസ്സാകുന്ന താരമാണോ ഇതെന്ന് കണ്ടാൽ പറയുകയില്ലെന്ന് ആരാധകർ പറയുന്നു. പതിനെട്ടിന്റെ ചെറുപ്പം ഇപ്പോഴും താരത്തിനുള്ളത്. ഷൂട്ടിംഗ് സമയത്ത് എടുത്ത ചിത്രങ്ങളാണ് കനിഹ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ‘ഇവളാണ് ഞങ്ങളുടെ ബോസ്’ എന്ന ക്യാപ്ഷൻ നൽകിയാണ് കനിഹ ചിത്രങ്ങൾ പങ്കുവച്ചത്.

CATEGORIES
TAGS