February 27, 2024

‘ആഴ്ചകൾക്ക് ശേഷം എനിക്ക് വീണ്ടും നടക്കാൻ സാധിച്ചു!! ഹോട്ട് ലുക്കിൽ നടി കനിഹ..’ – ഫോട്ടോസ് വൈറൽ

ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി കനിഹ. കരിയർ ആദ്യ ഭാഗത്തിനേക്കാൾ വിവാഹിതയായ ശേഷം തിരിച്ചുവരവ് നടത്തി ആരാധകരെ നേടിയെടുത്ത താരമാണ് കനിഹ. കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച മിക്ക സിനിമകളും പരാജയപ്പെട്ടിരുന്നു. 2002-2006 വരെ കനിഹ കുറെ സിനിമകളിൽ അഭിനയിച്ചെങ്കിലും ജനശ്രദ്ധനേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.

2006-ൽ എന്നിട്ടും എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറിയ ശേഷമാണ് കനിഹ ബ്രേക്ക് എടുത്തത്. പിന്നീട് 2008-ൽ താരം വിവാഹിതായാവുകയും 2009-ൽ സിനിമയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. അതിന് ശേഷം കനിഹ അഭിനയത്തോട് ഗുഡ് ബൈ പറഞ്ഞിട്ടില്ല. 2010-ൽ താരത്തിന് ഒരു മകൻ ജനിക്കുകയും ചെയ്തു. വിവാഹ ശേഷം സിനിമയിൽ തിളങ്ങാൻ സാധിച്ചിട്ടുള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് കനിഹ.

നാല്പതുകാരിയായ കനിഹയെ ഇന്ന് കണ്ടാലും ഒരു നായികയാകാനുള്ള എല്ലാ ലുക്കും കാത്തുസൂക്ഷിക്കുന്നുണ്ട് താരം. തിരിച്ചുവരവിൽ മലയാളത്തിലാണ് കനിഹ കൂടുതൽ അഭിനയിച്ചത്. ഭാഗ്യദേവത എന്ന സൂപ്പർഹിറ്റ് സിനിമയായിരുന്നു തിരിച്ചുവരവിൽ ആദ്യത്തെ ചിത്രം. പിന്നീട് ഇങ്ങോട്ട് കനിഹയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഡബ്ബിങ് ആർട്ടിസ്റ്റായും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.

കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് കനിഹ തന്റെ കാലിന് ഫ്രാക്ച്ചർ ഉണ്ടായ കാര്യം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ ആഴ്ചകൾക്ക് ശേഷം തനിക്ക് വീണ്ടും നടക്കാൻ പറ്റിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കനിഹ. പഴയതിലും ഹോട്ടായി കനിഹ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്. ഗ്ലാമറസ് വേഷത്തിലാണ് കനിഹയുടെ നടത്തം. നിമിഷനേരംകൊണ്ട് തന്നെ ഫോട്ടോസ് വൈറലായി കഴിഞ്ഞു.