‘കഴിഞ്ഞ വർഷം 41 തികഞ്ഞ ആളാണോ ഇത്! സ്റ്റൈലിഷ് ലുക്കിൽ അമ്പരിപ്പിച്ച് നടി കനിഹ..’ – ഫോട്ടോസ് വൈറൽ

മണി രത്‌നം നിർമ്മിച്ച ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി കനിഹ. അതിന് ശേഷം തമിഴിലും തെലുങ്കിലും സിനിമകളിൽ അഭിനയിച്ച കനിഹ മലയാളത്തിലേക്ക് എത്തുന്നത് 2006-ൽ ഓട്ടോഗ്രാഫ് എന്ന സിനിമയിലൂടെയാണ്. നിർഭാഗ്യവശാൽ ആ സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടു. ആ സിനിമയ്ക്ക് ശേഷം പിന്നീട് കനിഹയെ മൂന്ന് വർഷത്തോളം അഭിനയ രംഗത്ത് കണ്ടില്ല.

ഇതിനിടയിൽ കനിഹ വിവാഹിതയായി. വിവാഹിതായതോടെ ഇനി കനിഹ സിനിമയിലേക്ക് ഉണ്ടാകില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന സമയത്താണ് ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയത്. കരിയറിന്റെ ഒരു മാറ്റം തന്നെയാണ് അവിടെ സംഭവിച്ചത്. ഒന്നിന് പിറകെ ഒന്നായി മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ കനിഹയെ തേടിയെത്തി. മലയാളത്തിൽ മുൻനിര നായികയായി കനിഹ മാറി.

2010-ലാണ് കനിഹ അമ്മായാകുന്നത്. അതിന് ശേഷവും അഭിനയ ജീവിതം കനിഹ തുടർന്നു. വിവാഹിതയായ ശേഷം കനിഹ സിനിമയിൽ വളരെ സജീവമായി. ഇരുപത് വർഷത്തിൽ അധികമായി കനിഹ സിനിമയിലുണ്ട്. ഇപ്പോഴും നായികയായി വേഷങ്ങൾ ചെയ്യാറുണ്ട്. അതുപോലെ സഹനടി വേഷങ്ങളും കനിഹയ്ക്ക് ലഭിക്കുന്നുണ്ട്. മധുരൈ സ്വദേശിനിയായ കനിഹ മലയാളികളുടെ പ്രിയങ്കരിയായി.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന കനിഹയ്ക്ക് ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. നാൽപത്തിയൊന്ന് കാരിയായി കനിഹയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടാൽ പ്രായം പിറകിലേക്ക് ആണോ പോകുന്നതെന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള ലുക്കിലാണ് കനിഹ അമ്പരിപ്പിച്ചിരിക്കുന്നത്. ഭാഗ്യദേവതയിലും പഴശ്ശിരാജയിലും അഭിനയിച്ച കനിഹയെക്കാൾ കൂടുതൽ സുന്ദരിയായി താരം ഇന്ന് മാറി കഴിഞ്ഞു.