‘മാലിദ്വീപിൽ വീണ്ടും അവധി ആഘോഷിച്ച് നടി കനിഹ, ഹോട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തമിഴ് ചിത്രമായ ഫൈവ് സ്റ്റാറിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി കനിഹ. പിന്നീട് മലയാളത്തിൽ നായികയായി അഭിനയിക്കുകയും തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു കനിഹ. വിവാഹ ശേഷം സിനിമയിൽ തിളങ്ങിയ നടിമാരിൽ ഒരാളുകൂടിയായ കനിഹയ്ക്ക് ധാരാളം ആരാധകരുമുണ്ട്. യാതും ഊരെ യാവരും കേളിർ എന്ന സിനിമയാണ് അവസാനമായി ഇറങ്ങിയത്.

മറ്റ് സിനിമ നടിമാരെ പോലെ തന്നെ സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്ന ഒരാളാണ് കനിഹ. തന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര രാജ്യങ്ങളിൽ ഒന്നായ മാലിദ്വീപിലേക്ക് വീണ്ടും അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ് കനിഹ ഇപ്പോൾ. അവിടെ നിന്നുള്ള ചിത്രങ്ങൾ കനിഹ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാല്പത് വയസ്സ് കഴിഞ്ഞ കനിഹയെ ചിത്രങ്ങളിൽ ഇപ്പോഴും ഹോട്ട് ലുക്കിലാണ് കാണാൻ കഴിയുന്നത്.

ശരിക്കും പ്രായം പിന്നിലേക്ക് ആണോ പോകുന്നതെന്ന് ആരും സംശയിച്ചുപോകും. മലയാളത്തിൽ ഇനിയും നായികയായി വർഷങ്ങളോളം തിളങ്ങാൻ കഴിയുമെന്ന് കനിഹ തെളിയിക്കുന്നുണ്ട്. മാലിദ്വീപിൽ കനിഹയെ ഗ്ലാമറസ് വേഷങ്ങളിൽ മാത്രമല്ല, താരത്തിന്റെ ഇഷ്ടപ്പെട്ട വസ്ത്രമായ സാരിയിലുള്ള ഫോട്ടോസും കനിഹ എടുത്തിട്ടുണ്ട്. എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതെന്ന് ആണ് ആരാധകർ പറയുന്നത്.

മെയ് 24-നാണ് കനിഹ മാലിദ്വീപിലേക്ക് പോയത്. മകൻ സായി ഋഷിയും കനിഹയ്ക്ക് ഒപ്പം അവധി ആഘോഷിക്കാൻ പോയിട്ടുണ്ട്. ബി ക്കിനി ചിത്രങ്ങൾ ഇല്ലേ എന്നും ചിലർ താരത്തിന്റെ പോസ്റ്റിന് താഴെ ചോദിക്കുന്നുണ്ട്. മലയാളത്തിൽ സുരേഷ് ഗോപി ചിത്രമായ പാപ്പനാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയത്. വെപ്പൺ എന്ന തമിഴ് സിനിമയാണ് അടുത്തതായി താരത്തിന്റെ ഇറങ്ങാനുള്ളത്.