‘തലൈവിയായി നിറഞ്ഞാടി കങ്കണ, അഞ്ചാം ദേശീയ അവാർഡ് നേടുമെന്ന് ആരാധകർ..’ – ട്രൈലെർ കാണാം
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് നടി കങ്കണ റണൗട്ട് ആയിരുന്നു. ‘മണികർണിക – ദി ക്വീൻ ഓഫ് ഝാൻസി’ എന്ന ബോളിവുഡ് ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണ ദേശീയ അവാർഡിന് അർഹയായത്. ഇതും കൂടി കൂട്ടി നാല് ദേശീയ അവാർഡുകൾ കങ്കണയുടെ പേരിലുണ്ട്.
അതിൽ മൂന്ന് എണ്ണം മികച്ച നടിക്കുള്ളതും ഒരെണ്ണം മികച്ച സഹനടിക്കുള്ളതുമാണ്. ദേശീയ അവാർഡിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ തന്നെയാണ് മറ്റൊരു സന്തോഷനിമിഷം കൂടി കങ്കണയുടെ സിനിമ ജീവിതത്തിലേക്ക് സംഭവിച്ചിരിക്കുകയാണ്. തമിഴ് നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്.
അതിൽ ജയലളിതയായി അഭിനയിക്കുന്നത് കങ്കണയാണ്. ജയലളിതയുടെ സിനിമ ജീവിതവും രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അറിയാൻ തമിഴ് നാട് ജനത അറിയാൻ കാത്തിരിക്കുകയാണ് സിനിമയിലൂടെ. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.
തലൈവി എന്നാണ് ചിത്രത്തിന്റെ പേര്. ബാഹുബലി, മണികർണിക എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ വിജയേന്ദ്ര പ്രസാദാണ് ഇതിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ജയലളിതയായി കങ്കണ അഭിനയിക്കുമ്പോൾ എം.ജി.ആറായി അരവിന്ദ് സ്വാമിയും അഭിനയിക്കുന്നുണ്ട്. പ്രകാശ് രാജാണ് കരുണാനിധിയായി അഭിനയിക്കുന്നത്. ഭാഗ്യശ്രീ, ഷംന കാസിം, നാസർ, സമുദ്രക്കനി, തമ്പി രാമയ്യ, മാധൂ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.