‘കറുപ്പിൽ സുന്ദരിയായി മംത മോഹൻദാസ്, രാജകുമാരിയെ പോലെയുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘കറുപ്പിൽ സുന്ദരിയായി മംത മോഹൻദാസ്, രാജകുമാരിയെ പോലെയുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

2005-ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മംത മോഹൻദാസ്. പിന്നീട് ഇങ്ങോട്ട് സൂപ്പർസ്റ്റാറുകളുടെ നായികയായി തകർത്ത് അഭിനയിച്ച് മറ്റു ഭാഷകളിലും തിളങ്ങി മുന്നേറിയ താരമാണ് മംത. പാസ്സന്ജർ, കഥ തുടരുന്നു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് മംത കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു മംത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തത്. 2011-ൽ വ്യവസായിയും തന്റെ ബാല്യകാല സൃഹൃത്തുമായ പ്രജിത്തുമായി മംത വിവാഹിതയാവുന്നത്. പക്ഷേ ഒരു വർഷം മാത്രമേ ആ ബന്ധം നിലനിന്നൊള്ളു.

2013-ൽ വീണ്ടും മംത അർബുദ രോഗത്തിന് അടിമയാവുകയും വീണ്ടും ചികിത്സ തേടുകയും ചെയ്തിരുന്നു. ഇപ്പോൾ പൂര്ണാരോഗ്യവതി ആണെങ്കിലും ചികിത്സ തുടരുന്നതിനാൽ മംത അമേരിക്കയിലാണ് ഷൂട്ടിങ്ങിൽ ഇല്ലാത്തപ്പോൾ താമസിക്കുന്നത്. മംത കൂടുതൽ അഭിനയിക്കുന്നത് മലയാളത്തിൽ ആയതുകൊണ്ട് തന്നെ മലയാളികൾക്ക് ഒരു പ്രതേക ഇഷ്ടം മംതയോട് എപ്പോഴും ഉണ്ട്.

അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ മംതയുടെ വാർത്തകളും പുത്തൻ വിശേഷങ്ങളും അറിയാൻ എപ്പോഴും താല്പര്യം കാണിക്കാറുണ്ട്. ലാൽ ബാഗ്, രാമസേതു, മ്യാവു, ഭ്രമം തുടങ്ങി ഒരുപാട് സിനിമകൾ മംതയുടെ ഇനി പുറത്തിറങ്ങാനുണ്ട്. മംതയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കറുപ്പ് വസ്ത്രങ്ങളിൽ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസിനെ പിന്തുണയ്ക്കാൻ വേണ്ടിയാണ് മംത ഈ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഈ കാര്യം മംത തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ജിൻസൺ എബ്രഹാമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS