‘ഗോവൻ ബീച്ചിൽ അടിച്ചുപൊളിച്ച് അനിഖ സുരേന്ദ്രൻ, അതിസുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ഗോവൻ ബീച്ചിൽ അടിച്ചുപൊളിച്ച് അനിഖ സുരേന്ദ്രൻ, അതിസുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ച് കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ബേബി അനിഖ സുരേന്ദ്രൻ. ഓരോ സിനിമയിലും മികച്ച പ്രകടനമാണ് അനിഖ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള അവാർഡ് ഇതിനോടകം നേടിയിട്ടുള്ള ഭാവി നായിക ആണെന്നാണ് ആരാധകർ പറയുന്നത്. കഥ തുടരുന്നു എന്ന സിനിമയിലാണ് അനിഖ ബാലതാരമായി ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് ഇങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ ഈ കൊച്ചുമിടുക്കി അഭിനയിച്ചിട്ടുണ്ട്. പതിനാറ് കാരിയായി അനിഖ ഇപ്പോൾ പ്ലസ് വണിലാണ് പഠിക്കുന്നത്. സിനിമയിലെ അഭിനയത്തോടൊപ്പം തന്നെ പഠനത്തിലും മിടുക്കിയായ അനിഖ തമിഴിലും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിലാണ് അനിഖ അഭിനയിച്ചിട്ടുള്ളത്.

വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിലാണ് ഇപ്പോൾ അനിഖ അഭിനയിക്കുന്നത്. 5 സുന്ദരികൾ, യെന്നൈ അറിന്താൽ, ഭാഷകർ ദി റാസ്കൽ, നാനും റൗഡി താൻ, ദി ഗ്രേറ്റ് ഫാദർ, വിശ്വാസം എന്നീ സിനിമകളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ധാരാളം വെബ് സീരീസുകളിലും അനിഖ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവയായ അനിഖ ഇപ്പോഴിതാ ഗോവൻ ബീച്ചിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഗോവയിലെ അഞ്ചുന ബീച്ചിൽ നിൽക്കുന്ന ഫോട്ടോയാണ് അനിഖ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ആരാധകരാണ് ചിത്രത്തിനായി താഴെ അതിസുന്ദരിയെന്ന് കമന്റുകൾ ഇട്ടിട്ടുളളത്.

CATEGORIES
TAGS