‘ജോഷി ചിത്രത്തിന്റെ ഗെറ്റപ്പിൽ കല്യാണി പ്രിയദർശൻ!! കട്ട സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും തെന്നിന്ത്യൻ നായികയുമായ താരമാണ് കല്യാണി പ്രിയദർശൻ. അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തിയ കല്യാണി അഭിനയത്രി ആയിട്ടല്ലായിരുന്നു തുടക്കം. സബ് സിറിലിന്റെ കീഴിൽ പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടാണ് കല്യാണി തുടങ്ങിയത്. ഇരുമുഖനിൽ ആർട്ട് ഡിറക്ടറായും കല്യാണി വർക്ക് ചെയ്തിരുന്നു.

തൊട്ടടുത്ത വർഷം തെലുങ്കിൽ അഖിൽ അക്കിനേനിയുടെ നായികയായി ഹലോ എന്ന സിനിമയിലൂടെയായിരുന്നു കല്യാണിയുടെ നായികയായുള്ള അരങ്ങേറ്റം. തെലുങ്കിൽ തന്നെയായിരുന്നു ആദ്യ മൂന്ന് സിനിമകളും. ഹീറോ എന്ന സിനിമയിലൂടെ കല്യാണി തമിഴിലും അരങ്ങേറിയ ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ദുൽഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.

തമിഴിൽ സൂപ്പർഹിറ്റായ മാനാടിലും കല്യാണി നായികയായി. പിന്നീട് ഇങ്ങോട്ട് മലയാളത്തിലാണ് കല്യാണി കൂടുതൽ സിനിമകളും ചെയ്തിരിക്കുന്നത്. മരക്കാർ, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ സിനിമകളിൽ കല്യാണി നായികയായി അഭിനയിച്ചിട്ടുണ്ട്. ശേഷം മെക്കിലെ ഫാത്തിമയാണ് കല്യാണിയുടെ അടുത്ത സിനിമ. ലെജൻഡ് ഡിറക്ടറായ ജോഷിയുടെ സിനിമയിലാണ് ഇനി കല്യാണി അഭിനയിക്കുക.

ജോഷി ചിത്രമായ ആന്റണിയ്ക്ക് വേണ്ടിയുള്ള ലുക്കിൽ കല്യാണി തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. “പുതിയ സിനിമ, പുതിയ വേഷം.. പുതിയ മുടി! ആന്റണിയുടെ സെറ്റിൽ ജോയിൻ ചെയ്യാൻ ഒരുങ്ങുകയാണ്..”, കല്യാണി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. സ്റ്റൈലിഷ് ലുക്കിലായിരിക്കും കല്യാണി ആന്റണിയിൽ അഭിനയിക്കുക എന്ന് ഗെറ്റപ്പിലൂടെ ആരാധകർക്ക് മനസ്സിലായി. തരുൺ കോളിയാട്ട് ആണ് ഫോട്ടോസ് എടുത്തത്.