‘ബിന്ദു പണിക്കരുടെ മകൾ അല്ലെ ഇത്! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി കല്യാണി..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളി സിനിമ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. അവരും സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാനാണ് പ്രേക്ഷകർ താല്പര്യം കാണിക്കാറുള്ളത്. അതിപ്പോൾ സൂപ്പർസ്റ്റാറുകളുടെ മക്കൾ തൊട്ട് സാധാരണ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ വരെ പ്രേക്ഷകർക്ക് അറിയാൻ ഏറെ ഇഷ്ടമാണ്.

മലയാള സിനിമയിൽ ഹാസ്യ റോളുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് ബിന്ദു പണിക്കർ. സഹനടിയായി കരിയർ ആരംഭിച്ച ബിന്ദു പണിക്കർ പിന്നീട് ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയെടുത്തു. ക്യാരക്ടർ റോളുകൾ പോലും ബിന്ദു പണിക്കർ പിന്നീട് അനായാസമായി ചെയ്യുന്നത് മലയാളി പ്രേക്ഷകർ കണ്ടു. റോഷാക്കിലെ ഒക്കെ പ്രകടനം എടുത്തു പറയേണ്ടതാണ്.

ആദ്യ ഭർത്താവ് മരിച്ച ശേഷം ഏറെ വർഷങ്ങൾ മകൾക്ക് ഒപ്പമുളള ജീവിതവുമായി ബിന്ദു പണിക്കർ മുന്നോട്ട് പോയി. പിന്നീട് നടൻ സായി കുമാറുമായി 2009-ൽ വീണ്ടും വിവാഹിതയായി. ആദ്യ ബന്ധത്തിലെ മകൾ കല്യാണിയും മലയാളികൾക്ക് സുപരിചിതയാണ്. ടിക്-ടോക്, റീൽസ് തുടങ്ങിയവയിലൂടെ കല്യാണി ഡാൻസ് ചെയ്തു ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴും കല്യാണി വളരെ സജീവമായി നിൽക്കുന്നുണ്ട്.

ഇപ്പോഴിതാ കല്യാണിയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് വൈറലായി മാറിയിരിക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസ് തരംഗമായി മാറി കഴിഞ്ഞു. മോഹൻലാലിൻറെ മകളായി റമ്പാൻ എന്ന ചിത്രത്തിലൂടെ അരങ്ങേറാൻ ഒരുങ്ങുകയാണ് കല്യാണി. സിനിമയിലൂടെ അഭിനയിച്ചു കഴിഞ്ഞാൽ കല്യാണിക്ക് ഇതിലും കൂടുതൽ ആരാധകരെ ലഭിക്കുമെന്ന് ഉറപ്പാണ്. മധുരം മനോഹരം മോഹമാണ് ബിന്ദു പണിക്കരുടെ അവസാന ചിത്രം.