‘അമ്പോ! അമ്മയുടെ മകൾ തന്നെ!! കറുപ്പിൽ അടാർ ലുക്കിൽ കല്യാണി ബിന്ദു പണിക്കർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും വാർത്തകളും അറിയാൻ മലയാളികൾ ഏറെ താൽപര്യമാണ്. അവർ സിനിമയിലേക്ക് വരുമോ അതോ മറ്റോ മേഖലകളിലേക്ക് എത്തിപ്പെടുമോ എന്നൊക്കെ പലരും ഉറ്റുനോക്കാറുണ്ട്. മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഒരു ഹാസ്യ നടിയാണ് ബിന്ദു പണിക്കർ. ഏറെ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്.

ക്യാരക്ടർ റോളുകളിൽ നിന്ന് ഹാസ്യ റോളുകളിലേക്കുള്ള മാറ്റവും പിന്നീട് ഇപ്പോൾ വീണ്ടും ക്യാരക്ടർ റോളിലേക്ക് എത്തി നിൽക്കുകയും ചെയ്യുന്ന ബിന്ദു പണിക്കർക്ക് ഒരു മകളാണ് ഉള്ളത്. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ മരിച്ചിരുന്നു. അതിന് ശേഷം ബിന്ദു പണിക്കർ നടൻ സായി കുമാറുമായി വീണ്ടും വിവാഹിതയായി. ഇപ്പോൾ മകൾക്കും സായി കുമാറിനൊപ്പമാണ് ബിന്ദുവിന്റെ ജീവിതം.

ബിന്ദുവിന്റെ മകൾ കല്യാണിയും മലയാളികൾക്ക് സോഷ്യൽ മീഡിയയിലൂടെ സുപരിചിതയാണ്. ആദ്യം അമ്മയുടെ ഡയലോഗുകൾ ടിക്-ടോക് ചെയ്ത ശ്രദ്ധനേടിയ കല്യാണി അസാധ്യമായി ഡാൻസ് ചെയ്യുന്ന ഒരാളാണ്. അത്തരം ഡാൻസ് റീലുകളും ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കല്യാണി. മലയാളത്തിന്റെ സ്വന്തം മോഹൻലാലിൻറെ മകളായിട്ട് ജോഷി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

അമ്മയെ പോലെ തന്നെ സിനിമയിൽ തിളങ്ങുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മോഡലിംഗും ചെയ്യാറുള്ള കല്യാണി ഇപ്പോഴിതാ കറുപ്പ് നിറത്തിലെ ഫ്യൂഷൻ ഷർട്ട് ഡ്രെസ്സിൽ തിളങ്ങിയിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രമ്യ നായരുടെ കഫേ ഫാഷൻസിന്റെ ഔട്ട് ഫിറ്റാണ് കല്യാണി ധരിച്ചിരിക്കുന്നത്. അഞ്ജന ഗോപിനാഥാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജീനയാണ് മേക്കപ്പ്.