ഹിന്ദി ചിത്രത്തിൽ സഹനടി വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ നടിയാണ് കാജൽ അഗർവാൾ. മൂന്ന് വർഷങ്ങൾക്ക് ശേഷം 2007-ൽ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് തെന്നിന്ത്യയിലേക്ക് എത്തിയ കാജൽ ഇവിടെ ചുവടുറപ്പിക്കുകയും ചെയ്തു. തെലുങ്കിലും തമിഴിലുമായി കാജൽ നിരവധി സിനിമകളിൽ നായികയായി അഭിനയിക്കുകയും ചെയ്തു.
മൂന്ന് ഭാഷകളിൽ മാത്രമാണ് കാജൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും കന്നഡയിലും ഇതുവരെ താരം അഭിനയിച്ചിട്ടില്ല. 2020-ലായിരുന്നു കാജലിന്റെ വിവാഹം. ബിസിനെസുകാരനായ ഗൗതം കിച്ചലുവാണ് താരത്തിന്റെ ഭർത്താവ്. 2022 ഏപ്രിൽ ഒരു ആൺകുഞ്ഞും ദമ്പതികൾക്ക് ജനിച്ചിരുന്നു. നെയിൽ എന്നാണ് കാജലിന്റെ മകന്റെ പേര്. വിവാഹിതയായ ശേഷം കാജൽ സിനിമയിൽ വളരെ സജീവമാണ്.
ഹേ സിനാമിക, ഗോസ്റ്റി എന്നീ സിനിമകളാണ് കാജലിന്റെ അവസാനമായി പുറത്തിറങ്ങിയത്. ഹേ സിനാമികയിൽ ദുൽഖർ സൽമാനായിരുന്നു നായകൻ. കമൽ ഹാസൻ നായകനായി എത്തുന്ന ഇന്ത്യൻ 2 എന്ന ബ്രഹ്മണ്ഡ ചിത്രമാണ് കാജലിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ളത്. പഞ്ചാബി ഹിന്ദുവായ കാജൽ മുംബൈയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. സഹോദരി നിഷയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
വിവാഹിതയായ ശേഷം കൂടുതൽ ഗ്ലാമറസ് ആയിട്ടാണ് താരത്തിന് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി കാജൽ അതീവ ഗ്ലാമറസ് ലുക്കിലാണ് എത്തിയത്. ആസ്ത ശർമ്മയുടെ സ്റ്റൈലിങ്ങിൽ ക്രഫറ്റിംഗ് ഇമോഷൻസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അനാമിക ഖന്നയുടെ ഔട്ട് ഫിറ്റിലാണ് ചടങ്ങിൽ കാജൽ തിളങ്ങിയത്.