‘ദളപതി ഓൺ ഇൻസ്റ്റാഗ്രാം!! മൂന്ന് മണിക്കൂറിൽ രണ്ട് മില്യൺ ഫോളോവേഴ്സ്..’ – ഗംഭീര വരവേൽപ്പ് നൽകി ആരാധകർ

തമിഴിൽ ഒരുപാട് ആരാധകരുള്ള ദളപതി വിജയ് സമൂഹ മാധ്യമങ്ങളിൽ ചിലതിലൊക്കെ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ട്വിറ്റർ, ഫേസ് ബുക്ക് അക്കൗണ്ടുകളുമുണ്ട്. ഇപ്പോഴിതാ ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിജയ് ഇൻസ്റ്റാഗ്രാമിലും ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ജോയിൻ ചെയ്തു മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ വിജയിയെ ആരാധകർ ഫോളോ ചെയ്യാനായി എത്തി തുടങ്ങി.

വിജയ് നായകനായി അഭിനയിക്കുന്ന ലോകേഷ് കനകരാജ് ചിത്രമായ “ലിയോ”യിലെ സ്റ്റിൽ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റുകൾക്ക് താരം തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ മുമ്പ് ആരംഭിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇരുപത് ലക്ഷം(രണ്ട് മില്യൺ) ഫോളോവേഴ്സ് ഇതിനോടകം വന്നു കഴിഞ്ഞു. ഇത് താരത്തിന്റെ ഫാൻ പവർ സൂചിപ്പിക്കുന്നതാണ്. താരങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.

തമിഴ് നടി രമ്യ പാണ്ഡ്യൻ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം ദളപതി എന്ന കമന്റ് നൽകി വരവേറ്റു. താരത്തിന്റെ അനിയത്തിയായി അഭിനയിച്ച മലയാളി നടി ശരണ്യ മോഹൻ, സ്വാഗതം അണ്ണാ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. നടിമാരായ അഞ്ജു കുര്യൻ, റെബ ജോൺ, അനു സിത്താര, സ്വേതാ മേനോൻ, ആത്മീയ, രസ്ന പവിത്രൻ, മാളവിക മേനോൻ തുടങ്ങിയവരും കമന്റുകൾ ഇട്ടിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പ്രിയ വാര്യർ കുറിച്ച റെക്കോർഡ് വിജയ് തിരുത്തി എന്നാണ് ആരാധകരുടെ അവകാശവാദം. ലിയോയിൽ തന്നെ ഒരു സ്റ്റിൽ സ്റ്റോറിയായും വിജയ് ഇട്ടിട്ടുണ്ട്. എന്തായാലും ലിയോയുടെ ഷൂട്ടിംഗ് അപ്ഡേറ്റുകൾ ഇതിലൂടെ കൂടുതൽ ലഭിക്കുമെന്നുള്ള സന്തോഷത്തിലാണ് ആരാധകർ. വിജയ് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കും രണ്ട് മില്യണിൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.


Posted

in

by