‘ഈ ജ്യോതിർമയിയ്ക്ക് ഇത് എന്തുപറ്റി!! സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ പൊതുവേദിയിൽ താരം..’ – ഫോട്ടോസ് വൈറൽ

ഇന്ദ്രനീലം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ജ്യോതിർമയി. പിന്നീട് സിനിമയിലേക്ക് എത്തിയ ജ്യോതിർമയി മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. പൈലറ്റ്സ് ആണ് ജ്യോതിർമയി ആദ്യം അഭിനയിച്ച ചിത്രം. അതിന് ശേഷം ഇഷ്ടം എന്ന സിനിമയിൽ നവ്യയുടെ കൂട്ടുകാരിയുടെ റോളിൽ അഭിനയിച്ചു. ഭാവം എന്ന മലയാള ചിത്രത്തിലൂടെ നായികയായി.

ദിലീപ് നായകനായ മീശമാധവനാണ് ജ്യോതിർമയിയെ വലിയ താരമാക്കി മാറ്റിയത്. അതിൽ ദിലീപിന് ഒപ്പം ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനത്തിന് ചുവടുവച്ച് ശ്രദ്ധപിടിച്ചുപറ്റി. കല്യാണരാമൻ, എന്റെ വീട് അപ്പുവിന്റെയും, പട്ടാളം, അന്യർ, ഹരിഹരൻപിള്ള ഹാപ്പിയാണ്, കഥാവശേഷൻ, മൂന്നാമതൊരാൾ, പകൽ, ട്വന്റി 20, സാഗർ ഏലിയാസ് ജാക്കി, ജനകൻ സീനിയേഴ്സ് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തമിഴിൽ ഗ്ലാമറസ് വേഷങ്ങളിലും ഡാൻസ് നമ്പറുകളിലും ജ്യോതിർമയി തിളങ്ങി. ഹൗസ് ഫുളാണ് ജ്യോതിർമയിയുടെ അവസാനമിറങ്ങിയ ചിത്രം. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ജ്യോതിർമയി സംവിധായകൻ അമൽ നീരദുമായി വിവാഹിതയായിരുന്നു. 2015-ലായിരുന്നു വിവാഹം. ഇരുവരും ഒരുമിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

ഇപ്പോഴിതാ ജ്യോതിർമയി കേരള മീഡിയ അക്കാഡമിയുടെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളും ലുക്കുമാണ് ശ്രദ്ധനേടുന്നത്. തലമുടിയൊക്കെ നരച്ച ലുക്കിലാണ് ജ്യോതിർമയി എത്തിയത്. ആ പഴയ ആളെയല്ല എന്ന് മലയാളികൾ ഒരു നിമിഷം നോക്കിയാൽ പറഞ്ഞു പോകും. ഇത് ജ്യോതിർമയി തന്നെയാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്. ചിലർ സാൾട്ട് ആൻഡ് പേപ്പർ ലുക്ക് സ്റ്റൈൽ ആയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.