‘നിങ്ങൾ രണ്ടുപേരും അടിപൊളിയാണ്!! ഞാൻ ഭാഗ്യവാനാണ്..’ – കുടുംബവിളക്കിലെ ഭാര്യമാർക്ക് ഒപ്പം കെ കെ മേനോൻ

മലയാളം ടെലിവിഷൻ സീരിയലുകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സീരിയൽ നടിയായ മീര വാസുദേവൻ പ്രധാന വേഷത്തിൽ എത്തിയ പരമ്പര 2020-ലാണ് ആരംഭിച്ചത്. കഴിഞ്ഞ നാല് വർഷമായി കുടുംബവിളക്ക് സീരിയലുണ്ട്. പക്ഷേ കഴിഞ്ഞ വർഷം അവസാനം ഡിസംബറോടെ ക്ലൈമാക്സ് ആവുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരവും സീരിയൽ മറ്റൊരു സീസണിലേക്ക് പോയി.

പക്ഷേ പഴയ പല കഥാപാത്രങ്ങളും ഇല്ലായിരുന്നു. ഇപ്പോഴിതാ കുടുംബവിളക്കിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ മേനോൻ. സീരിയലിൽ സുമിത്രയുടെ സ്നേഹം തിരിച്ചറിയാതെ പോയ നിർഭാഗ്യവാനായ ഭർത്താവ് സിദ്ധാർത്ഥിന്റെ റോളിലാണ് കെകെ മേനോൻ അഭിനയിച്ചിരുന്നത്. പുതിയ സീസൺ തുടങ്ങിയ ശേഷം കെകെ മേനോൻ ഇല്ലായിരുന്നു. ഇനി സീരിയലിലേക്ക് വരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

“ഇവിടെ ഞാൻ എന്റെ കുടുംബവിളക്ക് വർക്കിംഗ് സ്റ്റില്ലുകളുടെ ഒരു ത്രോബാക്ക് ആരംഭിക്കുന്നു.. അതിശയകരവും കഴിവുള്ളതുമായ രണ്ട് സ്ത്രീകളിൽ നിന്ന് ആരംഭിക്കാൻ, ഒപ്പം പ്രവർത്തിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു. എന്റെ സ്‌ക്രീൻ സാന്നിധ്യം വർദ്ധിപ്പിച്ചതിന് നന്ദി.. ശരണ്യ, മീര നിങ്ങൾ രണ്ടും അടിപൊളിയാണ്..”, കെ കെ മേനോൻ കുടുംബവിളക്ക് സീരിയലിലെ ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചു.

താങ്കൾ ഇനി സുമിത്രയും ഒന്നിക്കണം, അതാവണം സീരിയലിന്റെ ക്ലൈമാക്സ് എന്നാണ് പ്രേക്ഷകരായ അദ്ദേഹത്തിന്റെ ആരാധകർ കമന്റ് ഇടുന്നത്. കെകെ മേനോനെ ഹിറ്റാക്കി മാറ്റിയ പരമ്പരയായിരുന്നു ഇത്. കൃഷ്ണകുമാർ മടങ്ങിയെത്തിയാൽ സീരിയലിന്റെ റേറ്റിംഗ് വീണ്ടും കൂടും. പക്ഷേ പോസ്റ്റ് കണ്ടിട്ട് ഇനി വരാൻ സാധ്യത ഇല്ലെന്നും ചിലർ വിലയിരുത്തുന്നുണ്ട്. എന്തായാലും സിദ്ധു മടങ്ങിവരുമോ ഇല്ലയോ എന്ന് കണ്ടറിയാം.