‘നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് മക്കളെ എങ്ങനെ പറഞ്ഞയക്കും..’ – എസ്എഫ്ഐക്ക് എതിരെ നടി മഞ്ജു സുനിച്ചൻ

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥിന്റെ മരണത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തോളം വെള്ളം പോലും കൊടുക്കാതെ ഹോസ്റ്റലിൽ സിദ്ധാർഥിനെ ഒരുക്കൂട്ടം സീനിയർ വിദ്യാർത്ഥികളും സഹപാഠികളും ചേർന്ന് മാരകമായ ആക്ര.മിക്കുകയും തുടർന്ന് ഹോസ്റ്റൽ റൂമിൽ ആത്മഹ,ത്യ ചെയ്ത രീതിയിൽ കണ്ടെടുത്തുകയും ആയിരുന്നു.

സിദ്ധാർഥ് സ്വയം ജീവനൊടുക്കിയതല്ല, മർദിച്ചവർ കൊ.ലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എസ്.എഫ്.ഐ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് പ്രതികളിൽ ഭൂരിഭാഗം പേരും. അതുകൊണ്ട് പ്രതികളെ രക്ഷപ്പെടാൻ കോളേജ് അധികൃതർ കൂട്ടുനിന്നു എന്ന് കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. വ്യാപകമായ പ്രതിഷേധങ്ങളെ പൊലീസ് പതിനെട്ടോളം പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടായിരുന്നത്.

ഇപ്പോഴിതാ നടി മഞ്ജു പത്രോസ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. “ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടക്ക് നിങ്ങൾ പഠിച്ചത്.. നിങ്ങൾ ഇപ്പോൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊ.ല്ലുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ..

കുട്ടികളെ നിങ്ങൾ എന്താണ് പഠിച്ചത്.. കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധിയാണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങ്ങൾ.. അച്ഛന്.. അവന്റെ സുഹൃത്തുക്കൾക്ക്.. പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെ പോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു..

നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങനെ പറഞ്ഞയക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല..”, മഞ്ജു സുനിച്ചൻ സിദ്ധാർഥിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. മഞ്ജു പ്രതികരിച്ചതിനെ അഭിനന്ദിച്ച് ആളുകൾ പറയുന്നതിന് ഒപ്പം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പേര് പറയാൻ ധൈര്യം കാണിക്കാത്തതിനെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.