December 10, 2023

‘കഠിനമായ വർക്ക്ഔട്ടുമായി നടി ജ്യോതിക, മമ്മൂട്ടി ചിത്രത്തിന് വേണ്ടിയോ എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് ജ്യോതിക. തമിഴ് നടൻ സുര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഏഴ് വർഷത്തോളം വിട്ടുനിന്ന താരം 2015-ൽ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. മഞ്ജു വാര്യർ മടങ്ങിയെത്തിയ അതെ സിനിമയുടെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്.

ഈ കഴിഞ്ഞ ദിവസമാണ് ജ്യോതിക വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ പോകുന്ന വാർത്ത പുറത്തുവന്നത്. അതും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് ജ്യോതിക മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. രാകിളിപ്പാട്ട്, സീതാകല്യാണം തുടങ്ങിയ മലയാള സിനിമകളിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മടങ്ങി വരവ് ഒട്ടും മോശമായിരിക്കില്ല എന്നാണ് പ്രേക്ഷക പ്രതീക്ഷ.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നത്. അതെ സമയം ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയാണ് ജ്യോതിക തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

മമ്മൂട്ടി ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണോ എന്നാണ് ഒരു കൂട്ടർ ചോദിക്കുന്നത്. എന്തായാലും ഫിറ്റ്.നെസ് ശ്രദ്ധിക്കാൻ കാണിക്കുന്ന ജ്യോതികയുടെ മനസ്സിനെ ആരാധകർ അഭിനന്ദിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു ജ്യോതികയുടെ നാല്പത്തിമൂന്നാം ജന്മദിനം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഉടൻപിറപ്പ്’ എന്ന തമിഴ് സിനിമയാണ് ജ്യോതികയുടെ അവസാനമായി റിലീസ് ചെയ്തത്.