‘അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കീഴിൽ ക്യൂട്ട് ലുക്കിൽ നടി ലിയോണ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി ലിയോണ ലിഷോയ്. സിനിമ-സീരിയൽ താരമായ നടൻ ലിഷോയുടെ മകളായ ലിയോണ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു. 2012-ലായിരുന്നു ലിയോണ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കലികാലമാണ് ലിയോണയുടെ ആദ്യ സിനിമ.

അതിന് ശേഷം ജവാൻ ഓഫ് വെള്ളിമലയിൽ നായികാ തുല്യമായ വേഷം ചെയ്തു. പിന്നീട് കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയ ലിയോണ, മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. മായനദി പോലെയുള്ള സിനിമകളിലെ പ്രകടനവും ലിയോണയ്ക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കി.

മറഡോണ, അതിരൻ, ഇഷ്.ഖ്, വൈറസ്, അന്വേഷണം, 21 ഗ്രാംസ്, 12-ത് മാൻ തുടങ്ങിയ സിനിമകളിൽ ലിയോണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 12-ത് മാനിൽ മോഹൻലാലിന് ഒപ്പമുള്ള സീനുകളിലെ ലിയോണയുടെ പ്രകടനം ഈ അടുത്തിടെ താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ അവസരമൊരുക്കി. വരയനാണ് ലിയോണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

മോഹൻലാലിൻറെ തന്നെ റാമിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. ജിന്ന് എന്നൊരു ചിത്രവും റിലീസിനായി കാത്തിരിക്കുന്നുണ്ട്. ലിയോണ ‘അതിരപ്പിള്ളി’ വെള്ളച്ചാട്ടത്തിന് കീഴിൽ നിൽക്കുന്ന ഓർമ്മ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സിംപിൾ ലുക്കിലാണ് ലിയോണയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ക്യൂട്ട് ചിരി നൽകി കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ ലിയോണ പോസ് ചെയ്തു.