ഉദ്ഘാടനം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യ മുഖം അത് നടി ഹണി റോസിന്റേത് ആയിരിക്കും. സിനിമ രംഗത്ത് വർഷങ്ങളായി അഭിനയിക്കുന്ന ഹണി റോസ് ഇന്ന് കേരളത്തിലും പുറത്തും നിരവധി സ്ഥാപനങ്ങളും ഷോപ്പുകളും ഉദ്ഘാടനം നടത്തി ശ്രദ്ധനേടിയിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലും നാടൻ വേഷങ്ങളിലുമെല്ലാം ഹണി റോസ് ഉദ്ഘാടനത്തിന് എത്താറുണ്ട്.
ചാവേർ, പാപ്പച്ചൻ ഒളുവിലാണ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ വൈറൽ നടിയായ ജ്യോതി ശിവരാമൻ ഇതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തന്നെ ആരും ഉദ്ഘാടനത്തിന് വിളിക്കാത്തതിന്റെ പരിഭവമാണ് ജ്യോതി കുറിച്ചിരിക്കുന്നത്. “എല്ലാവർക്കും ഹണി റോസിനെ മതി ഉത്ഘാടനത്തിന്, വല്ലപ്പോഴും നമ്മളേം കൂടെ ഒക്കെ ഒന്നു വിളിക്കടേ..!
ഹണി റോസ് റെസ്റ്റ് എടുക്കട്ടേന്ന്.. നീയെന്താ ഹണി റോസിന് പഠിക്കുവാണോന്ന് ചോയിക്കുന്നോരോട്.. ആണെങ്കിൽ ഇപ്പോ എന്നാ? എന്തായാലും ചോദിക്കുന്ന സ്ഥിതിക്ക് ഒരു ജൂനിയർ ഹണി റോസ് ആയിട്ടെങ്കിലും പരിഗണിച്ച് ഒരു ഉത്ഘാടനത്തിനെങ്കിലും വിളിക്കണമെടാ.. അതാ അന്തസ്സ്.. ഇച്ചിരി വണ്ണമുള്ളൊരു മോഡേൺ ഡ്രെസ്സ് ഇട്ടാ ഈ ക്ളീഷേ ചോദ്യം ഇനി എങ്കിലും നിർത്തണം.. എന്ന് ഞാൻ പറയുന്നില്ല.
നിങ്ങ ചോയിക്ക്.. അതാണ് നമ്മടെ ഇൻസ്പിരേഷൻ.. മനസ്സ് :- ഹണി ചേച്ചി എവിടെ കിടക്കുന്നു നമ്മൾ എവിടെ കിടക്കുന്നു..”, ഇതാണ് ജ്യോതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. തിയേറ്ററിൽ ഗ്ലാമറസ് ലുക്കിൽ റിവ്യൂ പറഞ്ഞ് കൊണ്ട് വൈറലായി മാറിയ താരമാണ് ജ്യോതി. അതുപോലെ പ്രസംഗ അണ്ണൻ എന്ന് അറിയപ്പെടുന്ന ആലിൻ ജോസ് പെരേരയെ പരസ്യമായി കളിയാക്കി വിമർശിച്ച് മറുപടി കൊടുത്തിട്ടുള്ള ഒരാളാണ് ജ്യോതി ശിവരാമൻ.