‘സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് നടി ജ്യോതി കൃഷ്ണ, തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ജ്യോതി കൃഷ്ണ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ ജ്യോതി അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ആ സമയം കൊണ്ട് ഒരുപാട് ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ദുൽഖറിന്റെ നായികയായി ഞാൻ എന്ന രഞ്ജിത്ത് ചിത്രത്തിൽ അഭിനയിച്ച് അതിന് കൈയടികൾ നേടിയ താരമാണ് ജ്യോതി കൃഷ്ണ.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് ജോസൂട്ടി’യിൽ ദിലീപിന്റെ നായികയായി ജ്യോതി കൃഷ്ണ അഭിനയിച്ചിരുന്നു. ഫാമിലി കോമഡി എന്റർടൈനർ ചിത്രമായ ഇതിൽ ജ്യോതിയുടെ പ്രകടനവും പ്രശംസീയമായിരുന്നു. കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിലാണ് അവസാനമായി ജ്യോതി കൃഷ്ണ അഭിനയിച്ചത്. 2017-ൽ താരം വിവാഹിതയാവുകയും ചെയ്തിരുന്നു.

ക്ലാസ്,മേറ്റ്സിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ‘റസിയ’ നടി രാധികയുടെ സഹോദരനായ അരുൺ ആനന്ദ് രാജുമായിട്ടാണ് ജ്യോതി വിവാഹിതയായത്. ലാഫിങ് വില്ല സീസൺ 2-വിന്റെ അവതാരകയായും ജ്യോതി തിളങ്ങിയിട്ടുണ്ട്. 2018-ന് ശേഷം സിനിമയിലോ ടെലിവിഷൻ പരിപാടികളിലോ ഒന്നും ജ്യോതിയെ പ്രേക്ഷകർ അധികം കണ്ടിട്ടില്ല. ധ്രുവ് ശൗര്യ എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ജ്യോതി കൃഷ്ണയുടെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ആഷിഖ് മാഹീ എടുത്ത ചിത്രങ്ങളിൽ സ്റ്റൈലിഷ് ലുക്കിലാണ് ജ്യോതിയെ കാണാൻ സാധിക്കുന്നത്. ജാസ് ഡിസൈനേഴ്സിന്റെ ഔട്ട്.ഫിറ്റിലാണ് ജ്യോതി തിളങ്ങിയത്. ആശ റാണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.