‘ട്രോളാൻ ഇരുന്നവർ മാറിനിൽക്കൂ!! വിജയ്, രശ്മിക പൊളിച്ചടുക്കിയ വാരിസ് ഗാനം ഇറങ്ങി..’ – വീഡിയോ വൈറൽ

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. തെലുങ്ക് ചിത്രമായ മഹർഷിക്ക് ശേഷം വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാരിസ്. തെന്നിന്ത്യൻ ക്യൂട്ട്.നെസ് ക്വീൻ എന്നറിയപ്പെടുന്ന രശ്മിക മന്ദാനയാണ് വിജയുടെ നായികയായി അഭിനയിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഈ കഴിഞ്ഞ ദിവസമാണ് വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ അന്ന് ഒരുപാട് ട്രോളുകളാണ് പാട്ടിന്റെ പ്രൊമോ ഇറങ്ങിയപ്പോൾ വന്നത്. ഇപ്പോഴിതാ രഞ്ജിത്തമേ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ലിറിക്കൽ വീഡിയോ ആണെങ്കിൽ കൂടിയും ചില പാട്ടിലെ സീനുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ട്രോളാൻ വേണ്ടി കാത്തിരുന്നവർക്ക് കിടിലം മറുപടി തന്നെയാണ് ലിറിക്കൽ വീഡിയോ. അടിമുടി അടിച്ചുപൊളി ഗാനമാണ്. ഇതിന്റെ കൂടാതെ വിജയുടെയും രശ്മികയുടെയും ഗാന രംഗങ്ങൾ കൂടിയായപ്പോൾ വിമർശകർ ഒതുങ്ങിയിരിക്കുകയാണ്. ദളപതിയും എം എം മാനസിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയുടെ അതിമനോഹരമായ ശബ്ദമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

മാനസിയും മനോഹരമായിട്ട് തന്നെയാണ് പാടിയിരിക്കുന്നത്. വിവേകിന്റെ വരികൾക്ക് താമൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ധാരാളം സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള താമൻ ഇതിലും കുറവുകൾ ഒന്നും വരുത്തിയിട്ടില്ല. ശരത് കുമാർ, പ്രകാശ് രാജ്, യോഗി ബാബു, ശാം, ശ്രീകാന്ത്, ഖുശ്‌.ബു, സ്നേഹ, സംഗീത തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.