‘അഭിനന്ദനങ്ങൾ റോവിൻ, നീ മനസ്സുള്ള സുഹൃത്ത്! മുൻ കാമുകന് ആശംസകൾ നേർന്ന് ജൂഹി..’ – ഞെട്ടലോടെ ആരാധകർ

ഉപ്പും മുളകും എന്ന കോമഡി പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജൂഹി റുസ്താഗി. രാജസ്ഥാൻ ജയ്‌പ്പൂരിൽ ജനിച്ച് കേരളത്തിൽ വളർന്ന ജൂഹി ഉപ്പും മുളകിലും ലച്ചു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജൂഹിയുടെ അച്ഛൻ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്. ജൂഹിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. 2021-ൽ ജൂഹിയുടെ അമ്മയും വാഹനാപകടത്തിൽ മരിച്ചിരുന്നു.

ഒരു അനിയനും താരത്തിനുണ്ട്. അമ്മയുടെ മരണത്തിന് മുമ്പായിരുന്നു ജൂഹി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വന്നിരുന്നത്. റോവിൻ ജോർജ് എന്ന യുവ ഡോക്ടറുമായി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് ജൂഹിയും സമ്മതിച്ചിരുന്നു. ആ സമയത്ത് റോവിനൊപ്പമുള്ള ഫോട്ടോസും ജൂഹി പങ്കുവച്ചിട്ടുണ്ടായിരുന്നു. അമ്മയുടെ മരണശേഷം പക്ഷേ വിവാഹത്തെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും വന്നിരുന്നില്ല.

പക്ഷേ ഈ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ റോവിൻ ഒരു എഐ ഫോട്ടോ പങ്കുവച്ചിരുന്നു. “ഞാൻ നിന്നെ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു, കാരണം നമ്മൾ ഒരുമിച്ച് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പങ്കിട്ടു..”, എന്ന ക്യാപ്ഷനോടെ ഒരു പെൺകുട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന എഐ ഫോട്ടോയാണ് റോവിൻ പോസ്റ്റ് ചെയ്തത്. ഫോട്ടോയിലെ പെൺകുട്ടിക്ക് പക്ഷേ ജൂഹിയുടെ ഛായ ഇല്ലായിരുന്നു. വേറെ വിവാഹം ചെയ്യാൻ പോവുകയാണോ എന്ന് ചില സംശയങ്ങൾ ജൂഹിയുടെ ആരാധകർക്ക് ഇടയിൽ ഉയർന്നു.

ആ സംശയം സത്യമായിരിക്കുകയാണ്. ജൂഹി റോവിൻ പങ്കുവച്ച ആ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു രണ്ടുപേർക്കും ആശംസകൾ നേർന്നിട്ടുണ്ട്. “അഭിനന്ദനങ്ങൾ റോവിൻ. നീ ദയയുള്ള ഹൃദയമുള്ള ഒരു മികച്ച സുഹൃത്താണ്, നിങ്ങൾ ഇരുവർക്കും ജീവിതത്തിന്റെ എല്ലാ അനുഗ്രഹങ്ങളും സന്തോഷങ്ങളും നിറഞ്ഞ ഒരു ഭാവി ആശംസിക്കുന്നു..”, ഇതായിരുന്നു ജൂഹിയുടെ പോസ്റ്റ്. എന്തായാലും സത്യാവസ്ഥ ജൂഹി തന്നെ പുറത്തിവിട്ടിരിക്കുകയാണ്.