‘ഹാൻസികയ്ക്ക് ഇന്ന് 18 വയസ്സായി! എനിക്ക് 55 കഴിഞ്ഞു, എല്ലാം റോക്കറ്റ് സ്പീഡ് പോലെ..’ – കുറിപ്പുമായി കൃഷ്ണ കുമാർ

സിനിമ താരകുടുംബങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നടി കൂടിയായ അഹാന ഉൾപ്പടെയുള്ള നാല് മക്കളും അടങ്ങുന്ന കുടുംബമാണ്. സമൂഹ മാധ്യമങ്ങളിൽ ഇത്രത്തോളം സ്വാതീനമുള്ള ഒരു കുടുംബമുണ്ടോ എന്ന് സംശയമാണ്. കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയമകളായ ഹൻസികയ്ക്ക് പതിനെട്ട് വയസ്സ് തിരഞ്ഞിരിക്കുകയാണ്.

മകളുടെ ജന്മദിനത്തിൽ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. “ഹൻസികയ്ക്ക് 18! എനിക്ക് എന്റെ പതിനെട്ട് വയസ്സ് പ്രായത്തിലെ കാര്യങ്ങൾ വലുതായി ഒന്നും ഓർക്കാനില്ല. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്ന് തോന്നിയ കാലം ഉണ്ടായിരുന്നു. അന്ന് നമ്മുക്ക് വലുതാവണം, ജോലിയിൽ കയറണം, പണമുണ്ടാക്കണം, വാഹനം വാങ്ങണം, വിദേശ രാജ്യങ്ങളിൽ പോകണം.

ഇങ്ങനെ കുറെ കാര്യങ്ങളായിരുന്നു ജീവിതത്തിൽ ചിന്തിച്ച് കൂട്ടിയിരുന്നത്. ഇരുപതുകളും മുപ്പതുകാലും ഇഴഞ്ഞാണ് നീങ്ങിയത്. ഇന്ന് 55 വയസ്സായപ്പോൾ, എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു. ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നുന്നു. പക്ഷേ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല. കാരണം എന്തെന്ന് 55 കഴിഞ്ഞവർക്ക് മനസ്സിലാവും. ഹൻസികയ്ക്ക് ഇന്ന് 18 വയസായി. എപ്പോഴാണ് ഈ പതിനെട്ട് വർഷം കടന്നുപോയതെന്ന് ഞാൻ അറിഞ്ഞില്ല.

വളരെ അടുത്ത കാലത്ത് ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ, സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു. എല്ലാ മാതാപിതാക്കൾക്കും ഇത് പോലെയുള്ള ചിന്തകൾ കാണുമായിരിക്കാം അല്ലേ.. ഹാൻസുവിനും ഇന്ന് ലോകത്ത് പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു..”, കൃഷ്ണകുമാർ മകൾ ഹാൻസികയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചു.