‘എന്റെ ലാലേട്ടൻ!! ജൂഡിന്റെ അടുത്ത സിനിമ മോഹൻലാലിന് ഒപ്പമോ..’ – പ്രതീക്ഷ അർപ്പിച്ച് മലയാളികൾ

അങ്ങനെ മാസങ്ങൾക്ക് ശേഷം മലയാളി സിനിമ പ്രേക്ഷകരെ മുഴുവനും വീണ്ടും തിയേറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ് 2018 എന്ന സിനിമ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ 2018-ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ്. ജൂഡും അഖിൽ പി ധർമ്മജനും കൂടി തിരക്കഥ എഴുതിയ സിനിമയിൽ മലയാളത്തിലെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുമുണ്ട്.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ധിഖ്, ലാൽ, കലൈയരസൻ, ഇന്ദ്രൻസ്, അജു വർഗീസ്, ജനാർദ്ദനൻ, ജാഫർ ഇടുക്കി, തൻവി റാം, ശിവദ, ഗൗതമി നായർ, രഞ്ജി പണിക്കർ, ജോയ് മാത്യു തുടങ്ങിയ ഒരുപാട് താരങ്ങളാണ് അഭിനയിച്ചിട്ടുളളത്. മെയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ജൂഡിൽ നിന്ന് ഇതുപോലെയൊരു സിനിമ ആരും തന്നെ പ്രതീക്ഷിച്ചില്ല എന്നായിരുന്നു കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ സിനിമകൾക്ക് ശേഷം ജൂഡ്സംവിധാനം ചെയ്ത സിനിമയാണ് 2018. തന്റെ സിനിമകളിൽ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിച്ചിരുന്ന ഒരാളാണ് ജൂഡ്. ജൂഡ് ഇത്രയും വലിയ ക്യാൻവാസിൽ സിനിമ ചെയ്യുമ്പോൾ പ്രതിസന്ധികളും ഏറെ ആയിരുന്നു.

അതെ സമയം ജൂഡ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോയാണ് മലയാളികൾ പ്രേക്ഷകരെ ആവേശത്തിൽ എത്തിച്ചിരിക്കുന്നത്. മോഹൻലാലിന് ഒപ്പം നിൽക്കുന്ന ഫോട്ടോയാണ് ജൂഡ് പോസ്റ്റ് ചെയ്തത്. മോഹൻലാലിനെ നായകനാക്കി ജൂഡ് സിനിമ ചെയ്യുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. എന്റെ ലാലേട്ടൻ എന്ന ക്യാപ്ഷനോടെയാണ് കടുത്ത മോഹൻലാൽ ആരാധകനായ ജൂഡ് ചിത്രം പോസ്റ്റ് ചെയ്തത്.