‘ഒരുമിച്ചുള്ള 17 വർഷങ്ങൾ!! ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് ജോജു ജോർജ്..’ – ആശംസകൾ നേർന്ന് താരങ്ങൾ

ഏറെ വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ചെറിയ റോളുകളിലും അഭിനയിച്ച് ഒടുവിൽ അർഹിച്ച അംഗീകാരം തേടിയെത്തി മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവാണ് നടൻ ജോജു ജോർജ്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും ജോജു തന്റെ വിജയത്തിലേക്ക് എത്തിച്ചേർന്നു. ഇന്ന് നായകനായി തിളങ്ങി നിൽക്കുന്ന ഒരാളുകൂടിയാണ് ജോജു.

ആദ്യം ചെറിയ വേഷങ്ങളും പിന്നീട് കോമഡി റോളുകളിലും തിളങ്ങിയ ജോജു നായകനായി ആദ്യമായി അഭിനയിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലാണ്. ആ സിനിമ ഇറങ്ങിയ ശേഷമാണ് ജോജുവിന്റെ കരിയർ തന്നെ മാറിമറിഞ്ഞത്. പൊറിഞ്ചു മറിയം ജോസ് കൂടി സൂപ്പർഹിറ്റായതോടെ മാസ്സ് ചെയ്യുന്ന ഒരു നായക നടനായും ജോജു മാറി. അന്യഭാഷകളിൽ നിന്ന് വരെ പിന്നീട് ജോജുവിനെ തേടി അവസരങ്ങൾ വരികയുണ്ടായി.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആന്റണിയാണ് ജോജുവിന്റെ അവസാനമിറങ്ങിയ ചിത്രം. ജോജു സിനിമയിൽ ഒന്നുമില്ലാതിരുന്ന സമയത്ത് വിവാഹിതനായ താരമാണ്. അബ്ബാ എന്നാണ് ഭാര്യയുടെ പേര്. 2008-ലായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മക്കളാണ് താരത്തിനുള്ളത്. ഐൻ, സാറ, ഐവാൻ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മക്കളുടെ ചിത്രങ്ങൾ പലപ്പോഴായി ജോജു ജോർജ് പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. ഇരുവരുടെയും പതിനേഴാം വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് ജോജു ചിത്രം പങ്കുവച്ചിട്ടുളളത്. മുമ്പൊരിക്കൽ കുടുംബത്തിന് ഒപ്പം ഇരിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ ജോജു പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഭാര്യയായിട്ട് മാത്രമുള്ള ഫോട്ടോ ആദ്യമായിട്ടാണ്. മകളാണ് ഫോട്ടോ എടുത്തിരിക്കുന്നത്. താരത്തിന്റെ അടുത്ത സിനിമ സുഹൃത്തുക്കൾ വിവാഹ വാർഷിക ആശംസകൾ നേർന്നിട്ടുമുണ്ട്.