‘ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് പേടിക്കാൻ ഒരു ഉദ്ദേശവും ഇല്ല..’ – രൂക്ഷമായി പ്രതികരിച്ച് അഖിൽ മാരാർ

തനിക്ക് എതിരെ നടക്കുന്ന സൈബർ അക്രമങ്ങൾക്ക് എതിരെ തുറന്നടിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. “ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല, ഇനിയൊട്ട് പേടിക്കാൻ ഉദ്ദേശവും ഇല്ല. മനുഷ്യരോടുള്ള സമീപനത്തിൽ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരാളെയും എതിർക്കുന്നത് അയാളുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ജൻഡറോ നോക്കിയല്ല കൈയിലിരുപ്പിനാണ് ബഹുമാനം നൽകുന്നത്.

ബിഗ് ബോസ്സിൽ ജയിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ യാതൊരു കാരണവും ഇല്ലാതെ എനിക്ക് എതിരെ മീഡിയ ഫണിലെ 3 കഴുതകൾ നടത്തിയ ചർച്ച മുതൽ ദാ ഈ പോസ്റ്റ് വരെ നോക്കിയാൽ മനസിലാക്കാൻ കഴിയും ആരാണ് എനിക്ക് ലഭിച്ച സ്വീകര്യതയിൽ ആസ്വസ്ഥർ ആകുന്നതെന്ന്. എന്ത്‌ കൊണ്ടാണ് ഇവർ വിറളി പിടിക്കുന്നതെന്ന് പറയാം. എന്നെ സ്നേഹിക്കുന്ന തിരിച്ചറിഞ്ഞ ലക്ഷകണക്കിന് മുസ്ലിം കുടുംബങ്ങൾ കേരളത്തിലുണ്ട്.. സ്ത്രീ ജനങ്ങളുണ്ട്. അവർക്ക് അറിയാം ഞാൻ പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടാവും.

അവർക്ക് എന്നെ വിശ്വാസവുമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിൽ അടിപ്പിക്കാൻ നോക്കി നടക്കുന്ന ഇക്കൂട്ടർക്ക് ഞാൻ ഒരു ഭീഷണിയാണ്. അത്തരം ഒരു വിഷയത്തിൽ എന്താണ് സത്യം എന്ന് അവരെ പറഞ്ഞു മനസിലാക്കാൻ എനിക്ക് ശേഷി ഉണ്ടെന്നും അതുകൊണ്ട് എന്നെ ഒരു സംഘിയാക്കി തീർക്കണം എന്നും അന്ന് മുതൽ ഇവർ ആഞ്ഞു പരിശ്രമിക്കുകയാണ്. ബിഗ് ബോസ്സിനുള്ളിൽ എന്റെ പ്രിയ സുഹൃത്തിന്റെ പേര് ഷിജു അബ്ദുൽ റഷീദെന്നായിരുന്നു. ഞാൻ ഏറ്റവും എതിർത്തത് ജുനൈസ് ആയിട്ടായിരുന്നു.

ഒരാളെ ഇഷ്ടപ്പെടാനും മറ്റൊരാളെ എതിർക്കാനും കാരണം അവരുടെ പ്രവർത്തിയാണ്. ബിഗ് ബോസ്സിൽ ഏറ്റവും വെറുപ്പിച്ച മലരൻ ഞാനായിരുന്നുവെന്ന് കമന്റിട്ട ഇവൻ എന്റെ പല പോസ്റ്റിലും വന്നു ചാണകം, ചാണക സംഘി എന്ന ആവർത്തിച്ചു കമന്റ് ഇടുന്ന ഒരുവനാണ്. എന്തുകൊണ്ടാണ് അവന് ഞാൻ ചാണക സംഘിയാവുന്നത് എന്ന ചിന്തയാണ് എന്നിൽ ആദ്യം ഉണ്ടായത്. നാളിത് വരെ ഒരു വർഗീയചുവയുള്ള ഒരു എഴുത്തോ വാക്കുകളോ ഞാൻ പറഞ്ഞിട്ടില്ല. രാഷ്ട്രീയം ഉപേക്ഷിച്ച ശേഷം അല്ലെങ്കിൽ ബിഗ് ബോസ് ജയിച്ച ശേഷം ബിജെപിയ്ക്ക് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല കോൺഗ്രസ് സംഘടിപ്പിച്ച നിരവധി രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കയും ചെയ്തു.

പ്രതിപക്ഷ സ്വരം എന്ന രീതിയിൽ എത്രായോ തവണ പൗരത്വ വിഷയം ഉൾപ്പെടെ ഒരാഴ്ച മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റനെ ശക്തമായി വിമർശിച്ചു എഴുതുകയും ചെയ്തു. സാമ്പത്തിക ഓഫറുകൾ നൽകിയിട്ട് കൂടിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും പൂർണമായും വിട്ട് നിന്നു. അപ്പോൾ എന്താണ് എന്നെ വർഗീയവാദിയാക്കാൻ മിനക്കെടുന്നവരുടെ ചിന്ത. ഒറ്റ ചിന്തയെ അവർക്കുള്ളു. എന്റെ നാമം, മതം, ദേശീയ ബോധം. ഞാൻ പുലർത്തുന്ന എന്റെ സംസ്കാരം. എന്റെ വാക്കുകളിലുള്ള ഭയം. വർഗീയത ഉള്ളിൽ പേറുന്ന ഒരുവൻ എന്നെ കാരണം ഇല്ലാതെ ആക്രമിച്ചാൽ അവന്റെ മുഖത്ത് നോക്കി തീ.വ്രവാദി എന്ന് തന്നെ വിളിക്കും.

അതാണ് ഈ കമന്റ് ഇട്ടവനോടും അവൻ വിട്ടവളി ഏറ്റെടുത്തു നടക്കുന്നവരോടും എനിക്ക് പറയാൻ ഉള്ളത്. ഈ തീ.വ്രവാദി സുഡാപ്പികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തെ കൂടിയാണ്. ഇവറ്റകളെ ആട്ടിഓടിച്ചു സത്യം തിരിച്ചറിഞ്ഞു ജീവിക്കുന്ന വലിയൊരു വിഭാഗം ഉണ്ടായതുകൊണ്ട് തന്നെയാണ് ഇവന്റെ ഒന്നും വേല അധികം ഓടാത്തത്. കമ്മ്യൂണിസ്റ്കാരോടും കോൺഗ്രെസ്സുകാരോടും എനിക്ക് പറയാൻ ഉള്ളത് ഈ സുഡാപ്പികളാണ് നിങ്ങളുടെ ശാപം. ബിജെപിയുടെ ഏറ്റവും വലിയ ആയുധവും ഈ സുഡാപ്പികളാണ്. സ്വന്തം മതത്തിന്റെ വിശ്വാസം സൂക്ഷിക്കാൻ ഒരു ഹിന്ദുവിനും ക്രിസ്ത്യനും കഴിയാത്ത രീതിയിൽ ഇവർ സമ്മർദ്ദം ചെലുത്തും.

മുസ്ലിം നാമധാരിയായ ഒരു സുഡാപ്പിയെ എതിർത്താൽ അവനത് മുസ്ലിം സമൂഹത്തിന്റെ പേരിലാക്കി ആക്രമിക്കും അതോടെ പലരും ഈ സുഡാപ്പികളെ ഒഴിവാക്കും. അതാണ് ഇവരുടെ വിജയം. ഉള്ളിൽ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന പലരെയും ഇവർ ബിജെപി പാളയത്തിൽ എത്തിക്കും. നാളിത് വരെ ബിജെപിയിൽ പോകണം എന്ന ചിന്ത ഇല്ലാത്ത മനുഷ്യരെ ബിജെപിയിൽ എത്തിക്കാൻ പണി എടുക്കുന്ന ഇവരാണ് ഈ നാടിന്റെ ശാപം. അറിഞ്ഞോ അറിയാതെയോ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇവരുടെ ചട്ടുകം ആകുന്നു..”, അഖിൽ മാരാർ കുറിച്ചു.